തിരയുക

പോളിയോ ബാധിതനായ ഒരു കുട്ടിയുടെ ചിത്രം പോളിയോ ബാധിതനായ ഒരു കുട്ടിയുടെ ചിത്രം 

അഫ്‌ഗാനിസ്ഥാനിൽ യൂണിസെഫിന്റെ പോളിയോ പ്രതിരോധ ക്യാമ്പയിൻ

അഫ്‌ഗാനിസ്ഥാനിൽ പോളിയോയ്ക്കെതിരായ 2022-ലെ ആദ്യപ്രതിരോധമരുന്ന് കുത്തിവയ്‌പ്പുകൾ ആരംഭിക്കുന്നു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഈയാഴ്ച ആരംഭിക്കുന്ന പോളിയോപ്രതിരോധകുത്തിവയ്‌പ്പുകൾ അഞ്ചു വയസിന് ഏതാണ്ട് ഒരു കോടിയോളം കുട്ടികൾക്ക് ഉപകാരപ്പെടുമെന്ന് യൂണിസെഫ് പ്രതിനിധി അറിയിച്ചു. 2021 നവംബറിൽ 85 ലക്ഷം കുട്ടികൾക്കും ഡിസംബറിൽ 80 ലക്ഷം കുട്ടികൾക്കും ഈ പ്രതിരോധമരുന്ന് ലഭ്യമാക്കിയിരുന്നു. ഇവരിൽ ഏതാണ്ട് 26 ലക്ഷം കുട്ടികൾക്ക് ആദ്യമായാണ് പോളിയോ പ്രതിരോധമരുന്ന് ലഭിച്ചത്. 2021 അഫ്ഗാനിസ്ഥാനിൽ ഏറ്റവും കുറവ് പോളിയോ പകർന്ന വർഷമായിരുന്നു.

2022 അഫ്ഗാനിസ്ഥാനിൽ പോളിയോ വ്യാപനം അവസാനിപ്പിക്കാനുള്ള വർഷമാണെന്ന് ഇതുമായി ബന്ധപ്പെട്ട് ലോകാരോഗ്യസംഘടനയുടെ അഫ്ഗാനിസ്ഥാനിലേക്കുള്ള പ്രതിനിധി ഡാപെങ് ലുവോ പ്രസ്താവിച്ചു. ഈയൊരു ഉദ്ദേശം മുന്നിൽ വച്ച് 5 ക്യാമ്പയിനുകളാണ് തങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ആദേശം കൂട്ടിച്ചേർത്തു.

അഫ്ഗാനിസ്ഥാനിലെ എല്ലാ കുട്ടികളും പോളിയോയിൽ നിന്നും, പ്രതിരോധമരുന്നുകൾ ഉപയോഗിച്ച് ഇല്ലാതാക്കാവുന്ന എല്ലാ രോഗങ്ങളിൽ നിന്നും സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ യൂണിസെഫ് പ്രതിജ്ഞാബദ്ധമാണെന്ന് അഫ്ഗാനിസ്ഥാനിലേക്കുള്ള യുണിസെഫ് ഇടക്കാല പ്രതിനിധി ആലീസ് അകുംഗ പറഞ്ഞു. ഈ വർഷം, പോളിയോ വാക്സിൻ എല്ലാ കുട്ടികളിലും എത്തിക്കാനും ഈ രോഗം എന്നെന്നേക്കുമായി ഇല്ലാതാക്കാനുമുള്ള ശ്രമങ്ങൾ തങ്ങൾ ശക്തമാക്കുകയാണെന്ന് ശ്രീമതി ആകുംഗ കൂട്ടിച്ചേർത്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 January 2022, 16:48