രണ്ടു മാദ്ധ്യമപ്രവർത്തകർ ഇക്കൊല്ലത്തെ നൊബേൽ പുരസ്കാര ജേതാക്കൾ !
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
മാദ്ധ്യമപ്രവർത്തകരായ മരിയ റേസയും (Maria Ressa) ദിമിത്രി മുറത്തോവും (Dmitrij Muratov) ഇക്കൊല്ലത്തെ (2021) നൊബേൽ സമാധാനപുരസ്കാര ജേതാക്കൾ.
അഭിപ്രായസ്വാതന്ത്ര്യത്തിനായുള്ള പോരാട്ടമാണ് ഫിലിപ്പീൻസ് സ്വാദേശിനി മരിയ റേസ്സയേയും റഷ്യക്കാരനായ മുറാട്ടോവിനെയും ഈ പുരസ്കാരത്തിന് അർഹരാക്കിയതെന്ന് നോർവെയിലെ നൊബേൽ പുരസ്കാര സമിതി വിശദമാക്കി.
വസ്തുനിഷ്ഠവും സ്വതന്ത്രവുമായ മാദ്ധ്യമപ്രവർത്തനം അധികാര ദുർവിനിയോഗത്തെയും അസത്യപ്രചാരണങ്ങളെയും യുദ്ധസിദ്ധാന്തത്തെയും തകർക്കുമെന്ന് പുരസ്കാരനിർണ്ണയനസമിതി അദ്ധ്യക്ഷ ബെറിറ്റ് റെയിസ്സ് ആൻറേഴ്സൺ പറഞ്ഞു.
സ്വർണ്ണപ്പതക്കത്തിനു പുറമെ 1140000 ഡോളറും ഇവർക്ക് സമ്മാനമായി ലഭിക്കും. ഈ സമ്മാനത്തുക ഇരുവരും പങ്കുവയ്ക്കും.
1907,1935 എന്നീ വർഷങ്ങളിലും മാദ്ധ്യമപ്രവർത്തകർക്ക് നൊബേൽ സമാധാനപുരസ്കാരം ലഭിച്ചിട്ടുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: