വൃദ്ധജനത്തിനായുള്ള അന്താരാഷ്ട്ര ദിനാചരണം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
അനുവർഷം ഒക്ടോബർ 1-ന് വൃദ്ധജനത്തിനായുള്ള അന്തർദ്ദേശീയദിനം ആചരിക്കുന്നു.
“എല്ലാ പ്രായക്കാർക്കും ഡിജിറ്റൽ സമത്വം” (Digital Equity for All Ages) എന്ന പ്രമേയമാണ് ഐക്യരാഷ്ട്രസഭ ഈ ദിനാചരണത്തിനായി ഇക്കൊല്ലം സ്വീകരിച്ചിരിക്കുന്നത്.
അക്കാധിഷ്ഠിത സാങ്കേതികവിദ്യയുടെ, അതായത് ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ലോകത്ത് വയോജനത്തിന് പ്രവേശനവും സാരസാന്ദ്രമായ പങ്കാളിത്തവും ഉറപ്പുവരുത്തേണ്ടതിൻറെ പ്രാധാന്യത്തെക്കുറിച്ച് അവബോധം ഉളവാക്കുകയാണ് ഈ വിചിന്തനപ്രമേയത്തിൻറെ ലക്ഷ്യം.
1990 ഡിസമ്പർ 14-നാണ് ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭ വൃദ്ധജനത്തിനായുള്ള ലോക ദിനം പ്രഖ്യാപിച്ചത്.
2019-ലെ കണക്കനുസരിച്ച്, ലോകത്തിൽ 65 വയസ്സിനു മേൽ പ്രായമുള്ളവരുടെ സംഖ്യ 70 കോടിയിലേറെയാണ്. ഇത് 2050 ആകുമ്പോൾ 150 കോടിയായി ഉയരുമെന്നാണ് കരുതപ്പെടുന്നത്
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: