സകല വിശുദ്ധരെയും കാണിക്കുന്ന പ്രതികാത്മക ചിത്രം.  സകല വിശുദ്ധരെയും കാണിക്കുന്ന പ്രതികാത്മക ചിത്രം.  

ബെൽജിയം: സകലവിശുദ്ധരുടേയും തിരുനാൾ ആഘോഷിക്കാൻ ഹോളിവിൻസ്

ഒക്ടോബർ 31 ഞായറാഴ്ച കുട്ടികൾക്കും, മാതാപിതാക്കൾക്കും, അപ്പുപ്പനമ്മുമ്മമാർക്കുമായി ബൽജിയമൊരുക്കുന്ന ഹോളിവിൻസിന്റെ 13 മത് സംരംഭം സകല വിശുദ്ധരുടേയും തിരുനാൾ ആഘോഷിക്കും. കോർണിലോണിലെ വി. ജൂലിയന്റെ തീർത്ഥാടന കേന്ദ്രത്തിൽ ഉച്ചതിരിഞ്ഞ് രണ്ടു മണി മുതലായിരിക്കും ആഘോഷങ്ങൾ.

സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

ഒക്ടോബർ 31 ഞായറാഴ്ച  കുട്ടികൾക്കും, മാതാപിതാക്കൾക്കും, അപ്പുപ്പനമ്മുമ്മമാർക്കുമായി ബൽജിയമൊരുക്കുന്ന ഹോളിവിൻസിന്റെ 13 മത് സംരംഭം സകല വിശുദ്ധരുടേയും തിരുനാൾ ആഘോഷിക്കും. കോർണിലോണിലെ വി. ജൂലിയന്റെ തീർത്ഥാടന കേന്ദ്രത്തിൽ ഉച്ചതിരിഞ്ഞ് രണ്ടു മണി മുതലായിരിക്കും ആഘോഷങ്ങൾ.

വിശുദ്ധരുടെ പടങ്ങൾ വച്ച് തുറസ്സായ സ്ഥലത്ത് നടത്തുന്ന കളികളും, കുട്ടികൾക്കായി തയ്യാറാക്കിയിട്ടുള്ള സ്തോത്ര പ്രാർത്ഥനയും ആരാധനയും, ലഘു ഭക്ഷണവും ചൂട് ചോക്കളേറ്റ് പാനീയവും ഉൾപ്പെടുന്നതാണ് ആഘോഷ പരിപാടി. കുട്ടികൾ വിശുദ്ധരുടെയും മാലാഖമാരുടേയും വേഷമണിഞ്ഞെത്തിയാണ് ഇതിൽ പങ്കു ചേരുക എന്ന് കത്തോബെൽ പറഞ്ഞു. ഹോളിവിൻസ് ആഘോഷം വഴി സകല വിശുദ്ധരുടേയും തിരുനാളിൽ പ്രത്യാശയുടെ സന്ദേശം നൽകാൻ ആഗ്രഹിക്കുന്നു എന്നും ക്രൈസ്തവ വിശ്വാസമനുസരിച്ച് ക്രിസ്തുവിന്റെ പിന്നാലെ നിത്യ ജീവനിലേക്കുള്ള വഴിയാണ് മരണം. നവംബർ ഒന്നിന്ന് സഭ അറിയപ്പെട്ടതും അല്ലാത്തതുമായ സകല വിശുദ്ധരുടെയും തിരുനാൾ ആചരിക്കുന്നു. ഇമ്മാനുവൽ കമ്മ്യൂണിറ്റിയിലെ കുടുംബങ്ങൾ ലിയേജിയിലെ ഇടവകകളിൽ ആരംഭിച്ച ഒന്നാണ് ഹോളിവിൻസ് എന്ന് സംഘാടകർ പറഞ്ഞു. ഓരോ വർഷവും ഇത് കൂടുതൽ കൂടുതൽ കുഞ്ഞുങ്ങളെ പങ്കെടുപ്പിക്കുന്ന ഒന്നായി മാറുകയായിരുന്നു. ഇതിൽ പങ്കെടുക്കാൻ തീർത്ഥാടന കേന്ദ്രത്തിൽ ഈ ആഘോഷത്തിനായി പ്രത്യേകം തയ്യാറാക്കിയ saintejulienne.org/fr/holywins/ എന്ന  വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടത് ആവശ്യമാണ്.

 

 

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 October 2021, 15:21