തിരയുക

വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയവർ. വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയവർ. 

അമേരിക്കൻ ശാസ്ത്രജ്ഞർക്ക് നോബൽ സമ്മാനം.

ചൂടും സ്പർശവും സംബന്ധിച്ച കണ്ടുപിടുത്തമാണ്ശാസ്ത്രജ്ഞരായ ഡേവിഡ് ജൂലിയാസ്സിനെയും ആർഡെം പാട്ടപഷ്യനെയും വൈദ്യശാസ്ത്രത്തിലുള്ള നോബൽ സമ്മാനത്തിനർഹരാക്കിയത്.

മനുഷ്യ ശരീരം ഊഷ്മാവും സ്പർശവും എങ്ങനെയാണ് ഗ്രഹിക്കുന്നത് എന്നതിനെക്കുറിച്ചുള്ള കണ്ടുപിടുത്തത്തിനാണ് ശാസ്ത്രജ്ഞരായ ഡേവിഡ് ജൂലിയാസ്സിനെയും ആർഡെം പാട്ടപഷ്യനെയും  വൈദ്യശാസ്ത്രത്തിലുള്ള  നോബൽ സമ്മാനത്തിനർഹരാക്കിയത്. സ്വീഡനിലെ സ്റ്റോക്ഹോമിൽ തിങ്കളാഴ്ച സമ്മാനാർഹമായ കണ്ടുപിടുത്തം  വേദനയെയും ഹൃദയരോഗങ്ങളേയും ചികിൽസിക്കുന്നതിൽ പുതിയ വഴികളിലേക്ക് നയിക്കും.

സൂര്യപ്രകാശത്തിന്‍റെയോ സ്നേഹസ്പർശനത്തിന്‍റെയോ ചൂട് എങ്ങനെ ഗ്രഹിക്കുന്നു എന്ന കണ്ടുപിടുത്തം കേൾക്കാനും കാണാനും അനുഭവിക്കാനുള്ള പ്രത്യേക അവയവങ്ങളായ കണ്ണ്, ചെവി, ചർമ്മം തുടങ്ങിയവയുടെ കഴിവിനെ പഠിക്കുന്ന ശരീര സംവേദനത്തെ (സൊമാറ്റോ സെൻസേഷൻ) കേന്ദ്രീകരിച്ചായിരുന്നു. എങ്ങനെയാണ് മനുഷ്യ ശരീരം ശരീരീക സംവേദനം വൈദ്യുത സന്ദേശങ്ങളാക്കി നാഡീസംവിധാനത്തിലേക്ക് മാറ്റുന്നതെന്നാണ് ഇവർ അന്വേഷിച്ചത്. ചൂടും തണുപ്പും സ്പർശവും തനിക്കു ചുറ്റുമുള്ള ലോകം അനുഭവിക്കാനും അതിജീനത്തിനും ഏറ്റം നിർണ്ണായകമായതിനാൽ  ഇവരുടെ കണ്ടുപിടുത്തങ്ങൾ വേദന ചികിൽസയിൽ നിർണ്ണായകമായ മാറ്റങ്ങൾ വരുത്തുമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു.പ്രകൃതിയുടെ രഹസ്യങ്ങൾ തുറക്കുന്ന കണ്ടുപിടുത്തമാണിവരുടേതെന്ന് നോബൽ സമ്മാന കമ്മിറ്റിയുടെ സെക്രട്ടറി ജനറൽ തോമസ് പേൾമാൻ അഭിപ്രായപ്പെട്ടു.

1955ൽ ന്യൂയോർക്കിൽ ജനിച്ച  ഡേവിഡ് ജൂലിയാസ് കാലിഫോർണിയായിലും സാൻഫ്രാൻസിസ്കോയിലുമുള്ള യൂണിവേഴ്സിറ്റികളിൽ പഠനങ്ങൾ നടത്തുന്നു. 1967ൽ ലെബനോനിലെ ബെയ്റൂട്ടിൽ ജനിച്ച ആർഡെം പട്ടാപോഷ്യൻ  ലോസ് ആഞ്ചലസ്സിൽ എത്തുകയും കാലിഫോർണിയയിലെ ലാ ജോല്ലായിലെ സ്ക്രിപ്പ്സ് ഗവേഷണ കേന്ദ്രത്തിൽ ഗവേഷകനായി തുടരുകയുമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 October 2021, 15:35