അഫ്ഗാനിസ്ഥാനിലേക്ക് 32 ടൺ അവശ്യമരുന്നുകൾ: യുണിസെഫ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
യൂറോപ്പിലെ മാനുഷികസംരക്ഷണത്തിനും, മാനവികസഹായത്തിനുമായുള്ള കാര്യങ്ങൾക്കുമായി പ്രവർത്തിക്കുന്ന ഏജൻസിയുടെ സഹായത്തോടെ യുണിസെഫ് അഫ്ഗാനിസ്ഥാനിലേക്ക് അയച്ച ജീവൻരക്ഷാ മരുന്നുകളുമായുള്ള ആദ്യവിമാനം സെപ്റ്റംബർ 29-ന് കാബൂളിലെത്തി.
32 ടണ്ണോളം വരുന്ന ഈ മരുന്നുകളും, ആശുപത്രിഉപകാരങ്ങളും അടുത്ത മൂന്ന് മാസത്തേക്ക് അഫ്‌ഗാനിസ്ഥാനിലെ ഏകദേശം ഒരുലക്ഷത്തോളം കുട്ടികൾക്കും സ്ത്രീകൾക്കും ഉപകാരപ്പെടുമെന്ന് കരുതപ്പെടുന്നു.
അഫ്‌ഗാനിസ്ഥാനിലെ പല ആശുപത്രികളിലും, മരുന്നുകളുടെയും മറ്റ് ചികിത്സാഉപകരണങ്ങളുടെയും ക്ഷാമം അതിരൂക്ഷമായിരിക്കുന്ന സമയത്താണ് യുണിസെഫിന്റെ ഈ സഹായം എത്തുന്നത് എന്നും, ഇവിടുത്തെ കുട്ടികൾക്കും, അമ്മമാർക്കും, ആവശ്യചികിത്സാ സഹായം നൽകുന്നതിന് യൂറോപ്പ്യൻ യൂണിയൻ നൽകിയ ഈ സഹായത്തിന് തങ്ങൾ നന്ദി പറയുന്നുവെന്നും അഫ്‌ഗാനിസ്ഥാനിലെ യൂണിസെഫ് പ്രതിനിധി ഹെർവേ ലുഡോവിക് ദേ ലീസ് (Hervé Ludovic De Lys) അഭിപ്രായപ്പെട്ടു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: