സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
ജൂൺ മാസം മുതൽ നടക്കുന്ന അക്രമങ്ങൾ അവസാനിപ്പിക്കാനുള്ള പരിശ്രമമാണ് മത നേതാക്കൾ നടത്തുന്നത്. തങ്ങളുടെ സന്ദർശനം പ്രാർത്ഥനയുടേയും പ്രോൽസാഹനത്തിന്റെയും ഒന്നാണെന്നും, അക്രമാസക്തമായി പോരാടുന്നവരോടു സംഘർഷങ്ങൾ ഒഴിവാക്കാനും പരിഹാരങ്ങൾ തേടാനും സമാധാനത്തിനു വേണ്ടി പരിശ്രമിക്കാനായി ഒരുമിക്കാനുമാണ് ആവശ്യപ്പെടുന്നത് എന്നും തെക്കൻ സുഡാനിലെ എപ്പിസ്കോപ്പൽ സഭയുടെ മെത്രാപ്പോലീത്താ സാമുവേൽ പെനി പറഞ്ഞു.
ഭൂരിഭാഗവും സ്ത്രീകളും കുഞ്ഞുങ്ങളും ഉൾപ്പെടുന്ന ഭവനരഹിതരായ ഏതാണ്ട് 21,000 പേർക്ക് താമസിക്കാൻ പാർപ്പിടവും, ഭക്ഷണവും, വെള്ളവും സഹായങ്ങളും ആവശ്യമാണ്. തീവയ്പും കൊള്ളയടിയും മൂലം ആയിരക്കണക്കിന് ആളുകൾക്കാണ് വീടും നാടും നഷ്ടപ്പെട്ടത്. മരണസംഖ്യയും ഉയർന്നിട്ടുണ്ട്. സുസ്ഥിരമായ സമാധാനം പ്രോൽസാഹിപ്പിക്കാനും അതിന് സഹകരിക്കാനും ജനങ്ങളോടഭ്യർത്ഥിക്കുകയും, ബുദ്ധിമുട്ടനഭവിക്കുന്നവരോടു ഐക്യദാർഢ്യം പ്രകടിപ്പിക്കുകയുണ് തെക്കൻ ഇക്വറ്റോറിയയുടെ സമാധാന സംരംഭങ്ങൾക്കായുള്ള അന്തർവിശ്വാസ, അന്തർ മത സമിതിയുടെ ലക്ഷ്യം. ഈ പ്രതിനിധി സംഘത്തിൽ അംഗമായ തോംബുരാ -യാംബിയോ രൂപതയുടെ മെത്രാൻ മോൺ. ബരാനി എഡ്വാർദോ ഹിഇബൊ റൊ കുസ്സാല ഉയരുന്ന അക്രമങ്ങളെക്കുറിച്ചുള്ള ആശങ്ക പ്രകടിപ്പിച്ചു. പടിഞ്ഞാറൻ ഇക്വറ്റോറിയയിലെ സമാധാന സംരംഭത്തിനായി മതനേതാക്കൾ ജനങ്ങളോടൊപ്പം പ്രാർത്ഥിക്കുമെന്നും സമുദായ നേതാക്കൾ, പുരോഹിതർ, സർക്കാർ ഉദ്യോഗസ്ഥർ, മാനുഷീകസംഘടനാ പ്രവർത്തകൾ എന്നിവരുമായി ചർച്ചകൾ നടത്തുമെന്നും അറിയിച്ചു. വിശുദ്ധ സ്ഥലമായ മുപോയ്, തോംപുരാ, റിഇ-യുബു, ബരുഗുണാ, എത്സോ, ബരഗു, അന്താരി, നാൻദി, ദിയാബിയോ, റിൻഗാസി, നഗേരോ എന്നിവിടങ്ങളാണ് സമാധാനത്തിനും ഐക്യദാർഢ്യത്തിനുമായുള്ള സന്ദർശനങ്ങൾക്കായി തിരഞ്ഞെടുത്തിട്ടുള്ളത്.