തിരയുക

അഫ്ഗാൻകാരായ ഏതാനും പേരെ കാബൂളിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിക്കുന്നതിന് നിയുക്തരായ അമേരിക്കൻ സൈനികർ ദൗത്യ നിർവ്വഹണ വേളയിൽ. അഫ്ഗാൻകാരായ ഏതാനും പേരെ കാബൂളിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിക്കുന്നതിന് നിയുക്തരായ അമേരിക്കൻ സൈനികർ ദൗത്യ നിർവ്വഹണ വേളയിൽ. 

അഫ്ഗാൻ അഭയാർത്ഥികൾ-രക്ഷാപ്രവർത്തന വേഗത കൂട്ടുക!

അന്താരാഷ്ട്ര നിയമത്തോടുള്ള ആദരവിൽ രക്ഷാപ്രവർത്തനം നടത്താൻ നാടുകൾക്ക് കടമയുണ്ടെന്ന് “സേവ് ദ ചിൽറൻ”

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

അപകടത്തിലായിരിക്കുന്ന അഫ്ഗാനിസ്ഥാൻകാരെ സ്വീകരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ത്വരിതപ്പെടുത്താനും ലളിതമാക്കാനും “സേവ് ദ ചിൽറൻ” (Save the Children) എന്ന അന്താരാഷ്ട്ര സംഘടന അന്താരാഷ്ട്രസമൂഹത്തോട് അഭ്യർത്ഥിക്കുന്നു

താലിബാൻ ഭരണം പിടിച്ചെടുത്തതിനെ തുടർന്ന് അഫ്ഗാനിസ്ഥാനിൽ നിന്ന് പലായനം ചെയ്യുന്നവരെ സ്വീകരിക്കാനും അവരെ സുരക്ഷിതരായി എത്തിക്കാനുള്ള മാർഗ്ഗങ്ങൾ ഒരുക്കാനും അന്താരാഷ്ട്ര നിയമത്തോടുള്ള ആദരവിൽ എല്ലാനാടുകൾക്കും കടമയുണ്ടെന്നും അപകടകരമായ സാഹചര്യങ്ങളിൽ കഴിയുന്ന കുട്ടികളെ രക്ഷിക്കുന്നതിനും അവർക്ക് ശോഭനമായൊരു ഭാവി ഉറപ്പുനല്കുന്നതിനും വേണ്ടി ഒരു നൂറ്റാണ്ടോളമായി പ്രവർത്തനരംഗത്തുള്ള “സേവ് ദ ചിൽറൻ” എന്ന സംഘടനയുടെ സിഇഒ (CEO) ശ്രീമതി ഇംഗർ ആഷിംഗ് പറഞ്ഞു.

21 August 2021, 12:20