മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
അഫ്ഗാനിസ്ഥാനിലെ ഷിരിൻ തഗബ് (Shirin Tagab) ജില്ലയിൽ, ഫരിയാബ് (Faryab) പ്രവിശ്യയിലെ കോസയ്യദ് (Kohsayyad) ഗ്രാമത്തിൽ 12 വയസ്സുകാരനായ ഒരു കുട്ടി ക്രൂരമായ ചാട്ടവാറടിക്ക് ഇരയായ വർത്തയെക്കുറിച്ച് സംസാരിക്കവെ, ഐക്യരാഷ്ട്രസഭയുടെ ശിശുസംരക്ഷണത്തിനായുള്ള സമിതിയുടെ (UNICEF) അഫ്ഗാനിസ്ഥാനിലെ പ്രതിനിധി, എർവേ ലുഡോവിക് ദ് ലിസ് (Hervé Ludovic De Lys), രാജ്യത്ത് കുട്ടികൾക്കെതിരായ നടക്കുന്ന അക്രമങ്ങളിൽ UNICEF വളരെയധികം ആശങ്കാകുലമാണ് എന്ന് പറഞ്ഞു. ഒരു ഗവണ്മെന്റ് വി രുദ്ധ പ്രസ്ഥാനത്തിലെ അംഗമാണ് സംഭവത്തിൽ കുറ്റക്കാരൻ.
അപലപനീയമായ ഈ സംഭവത്തിൽ കാര്യമായി പരിക്കേറ്റ കുട്ടിക്കും കുടുംബത്തിനും, പ്രാദേശികസംഘടനകളുടെ സഹായത്തോടെ, UNICEF ഉടൻ തന്നെ സഹായസഹകരണങ്ങൾ ചെയ്തിരുന്നു.
ബാലരുടെയും കൗമാരക്കാരുടെയും അവകാശങ്ങളും, അന്താരാഷ്ട്ര മാനുഷിക നിയമങ്ങളും സംബന്ധിച്ച ഐക്യരാഷ്ട്രസഭയുടെ തന്നെ കരാർ ഒപ്പിട്ടിട്ടുള്ളതിനാൽ, അഫ്ഗാനിസ്ഥാനിൽ കുട്ടികൾ സംരക്ഷിക്കപ്പെടേണ്ടവരാണ്. കുട്ടികളെ സുരക്ഷിതമായി സംരക്ഷിക്കാനും അവരുടെ അവകാശങ്ങളെ മാനിക്കാനും രാജ്യത്ത് പരസ്പരസംഘട്ടനത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ കക്ഷികളോടും യുനിസെഫ് അഭ്യർത്ഥിച്ചു.