തിരയുക

ലെബനോനിലെ ദാരിദ്രത്തെക്കുറിച്ച് UNICEF ലെബനോനിലെ ദാരിദ്രത്തെക്കുറിച്ച് UNICEF 

ലെബനോൻ - ദാരിദ്ര്യമനുഭവിക്കുന്ന ബാല്യം

ലെബനോനിലെ എഴുപത്തിയേഴ് ശതമാനം കുടുംബങ്ങളിലും തങ്ങളുടെ കുട്ടികൾക്ക് ഭക്ഷണം വാങ്ങാൻ കഴിയുന്നില്ലെന്ന് പഠനം

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ലെബനോനിലെ എഴുപത്തിയേഴ് ശതമാനം കുടുംബങ്ങളിലെയും മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടികൾക്ക് ഭക്ഷണം വാങ്ങാൻ കഴിയുന്നില്ലെന്നും, പത്ത് ശതമാനത്തോളം കുട്ടികളും വേലചെയ്യാൻ പോകുന്നുണ്ടെന്നും ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധിയുടെ പഠനം.

ജൂലൈ ഒന്നിന് പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ലോകം കണ്ട ഏറ്റവും മോശമായ സാമ്പത്തിക തകർച്ചയുടെ ആഘാതമാന് ഇപ്പോൾ ലെബനനിലെ കുട്ടികൾ വഹിക്കുന്നതെന്ന കണ്ടെത്തൽ.

ഏതാണ്ട് മുപ്പതു ശതമാനം കുട്ടികൾക്കും ആവശ്യത്തിന് ആരോഗ്യപരിരക്ഷ ലഭിക്കുന്നില്ലെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.

കോവിഡ് മഹാമാരിയുടെ ആഘാതാവും 2020 ഓഗസ്റ്റ് മാസത്തിൽ ബെയ്‌റൂട്ട്‌ തുറമുഖത്ത് ഉണ്ടായ വൻസ്‌ഫോടനങ്ങളുടെയും ഫലങ്ങൾ ഇന്നും അനുഭവിക്കുന്ന ലെബാനോൻ ഇപ്പോൾ കടുത്ത സാമ്പത്തിക മാന്ദ്യത്തിന്റെ രൂക്ഷഫലങ്ങളും അനുഭവിക്കുകയാണ്. 15 ദശലക്ഷം സിറിയൻ അഭയാർഥികളോടൊപ്പം സാമ്പത്തിക പിന്തുണ ആവശ്യമുള്ള ലെബനോൻ പൗരന്മാരുടെയും എണ്ണം അനുദിനം വർദ്ധിക്കുകയാണ്.

ലോകബാങ്കിന്റെ അഭിപ്രായത്തിൽ പത്തൊൻപതാം നൂറ്റാണ്ടിന്റെ പകുതിക്കുശേഷം നടന്ന മൂന്ന് പ്രധാന സാമ്പത്തിക മാന്ദ്യങ്ങളിൽ ഒന്നാണ് ലെബെനോൻ കടന്നുപോകുന്നത്.

സാമൂഹ്യ പരിരക്ഷണ നടപടികളുടെ ഒരു ശക്തമായവിപുലീകരണം നടപ്പിലാക്കാനും ഓരോ കുട്ടികൾക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കാനും അടിസ്ഥാനപരമായ ആരോഗ്യ സേവനങ്ങളും കുട്ടികളുടെ സംരക്ഷണവും ശക്തിപ്പെടുത്താനും ലെബനോൻ അധികാരികളോട് ലോകശിശുക്ഷേമനിധി ആഹ്വാനം ചെയ്തു.

01 July 2021, 12:52