വിശപ്പും ജീവിതവും - ഫയൽ ചിത്രം വിശപ്പും ജീവിതവും - ഫയൽ ചിത്രം 

വിശപ്പിന്റെ വിലയറിയുന്ന ബാല്യം

ലോകത്തു ഏതാണ്ട് പതിനഞ്ച് കോടിയോളം കുട്ടികൾ പോഷകാഹാരക്കുറവിന്റെ തിക്തഫലങ്ങൾ അനുഭവിക്കുന്നു എന്ന് പഠനം

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ലോകത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളിൽ ഇരുപത്തിരണ്ടു ശതമാനവും (149,2 മില്യൺ) പോഷകാഹാരക്കുറവിന്റെ തിക്തഫലങ്ങൾ അനുഭവിക്കുന്നു എന്ന് പഠനം. ഐക്യരാഷ്ട്രസഭയുടെ കുട്ടികൾക്കായുള്ള വിഭാഗവും (UNICEF), ലോകാരോഗ്യ സംഘടനയും (OMS), ലോക ബാങ്കും (World Bank) സംയുക്തമായി നടത്തിയ പഠനങ്ങളിലാണ് ലോകത്തു ഏതാണ്ട് പതിനഞ്ച് കോടിയോളം കുട്ടികൾ പോഷകാഹാരക്കുറവിന്റെ തിക്തഫലങ്ങൾ അനുഭവിക്കുന്നു എന്ന് അനുമാനിക്കുന്നത്. ഇത് കൂടാതെ അതിതീവ്ര പോഷകാഹാരക്കുറവ് അനുഭവിക്കുന്ന, ഏതാണ്ട് ഏഴു ശതമാനത്തോളം വരുന്ന, നാലരക്കോടിയോളം കുട്ടികളും (4.5 മില്യൺ) ഉണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

എന്നാൽ ലോകത്തെ ഏതാണ് ആറു ശതമാനത്തോളം, അതായത് ഏതാണ്ട് നാല് കോടിയോളം കുട്ടികൾ (3.89 മില്യൺ) ഇതേസമയം അമിതഭാരം ഉള്ളവരാണെന്നും, അങ്ങനെയുള്ളവരുടെ എണ്ണം കൂടി വരികയാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

രണ്ടായിരം മുതലുള്ള കണക്കുകൾ പ്രകാരം ദാരിദ്ര്യത്തിന്റെ ദുരിതഫലങ്ങൾ അനുഭവിക്കുന്ന കുട്ടികളുടെ എണ്ണം ക്രമമായി കുറയുന്നുണ്ടെങ്കിലും, അതിന്റെ നിരക്ക് വളരെ കുറഞ്ഞ വേഗതയിലാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 June 2021, 08:35