തിരയുക

കോവിഡിന്റെ പിടിയിൽനിന്ന് മോചനത്തിനായി പ്രാർത്ഥന - ഫയൽ ചിത്രം കോവിഡിന്റെ പിടിയിൽനിന്ന് മോചനത്തിനായി പ്രാർത്ഥന - ഫയൽ ചിത്രം 

കോവിഡ് - പ്രത്യേക പ്രാർത്ഥനാദിനം ഒരുക്കി ബ്രസീൽ

കോവിഡ് രോഗികൾക്കായി പ്രാർത്ഥനാദിനമൊരുക്കി ബ്രസീലിലെ കത്തോലിക്കാസഭ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഏകദേശം ഇരുപത്തൊന്നര കോടി (214.000.000) ജനങ്ങൾ മാത്രം ഉള്ള ബ്രസീലിൽ ഏതാണ്ട് അഞ്ച് ലക്ഷത്തോളം (493,837) ആളുകൾ ഇതുവരെ കോവിഡ് മഹാമാരിയുടെ പിടിയിൽപ്പെട്ട് .മരിച്ചിട്ടുണ്ട്. ജനസംഖ്യയിലെ ഇത്രയും ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടതിനാലാണ് ബ്രസീലിലെ മെത്രാൻ സംഘം (Brazilian Catholic Bishops’ Conference), ഇതുവരെ മരിച്ച തങ്ങളുടെ സഹപൗരന്മാർക്ക് വേണ്ടി പ്രത്യേകമായി പ്രാർത്ഥിക്കാൻ ജനങ്ങളെ ആഹ്വാനം ചെയ്തത്. ജൂൺ പത്തൊൻപതാം തീയതിയാണ് കോവിഡ് രോഗികൾക്കുവേണ്ടി പ്രത്യേകമായി ബ്രസീലിലെ എല്ലാ രൂപതകളിലും പ്രത്യേക വിശുദ്ധ ബലിയും, പ്രാത്ഥനകളും നടക്കുക.

ഒരു മെച്ചപ്പെട്ട ബ്രസീലിനെ ഒരുക്കിയെടുക്കുവാൻവേണ്ടിയുള്ള ഐക്യദാർഢ്യത്തിന്റെയും, പ്രതീക്ഷയുടെയും, പ്രതിബദ്ധതയുടെയും ഭാഗമായാണ് തങ്ങൾ ഇങ്ങനെ ഒരു പ്രാർത്ഥനാദിനം ആചരിക്കുന്നതെന്ന് മെത്രാൻസംഘത്തിന്റെ ജനറൽ സെക്രട്ടറിയും റിയോ ദേ ജനൈറോ (Rio de Janeiro) അതിരൂപതയുടെ സഹായമെത്രാനുമായ ബിഷപ്പ് ജോയേൽ പോർത്തെയ്യ അമാദോ (Joel Portella Amado) പറഞ്ഞു. ഇത്രയും ആളുകളുടെ ജീവൻ നഷ്ടപ്പെട്ട ഈ അവസരത്തിൽ, ഹൃദയത്തിൽ അല്പമെങ്കിലും സഹാനുഭൂതിയുള്ളവർക്ക് മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കാതിരിക്കാനും അവർക്കുവേണ്ടി പ്രാർത്ഥിക്കാതിരിക്കാനും സാധിക്കുകയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ ജനസംഖ്യയുടെ ഏതാണ്ട് പത്തു ശതമാനം ആളുകൾക്ക് മാത്രമാണ് ബ്രസീലിൽ കോവിഡിനെതിരായുള്ള വാക്‌സിൻ ലഭിച്ചിട്ടുള്ളത്.

26 June 2021, 10:19