കുട്ടികളെ നഷ്ടപ്പെട്ടവർ കാണാതായവരുടെ ചിത്രങ്ങളുമായി മെക്സിക്കോ സിറ്റിയിലെ മെക്സിക്കോയിലെ ജനറൽ പ്രോസിക്യൂട്ടർ ഓഫീസിന് പുറത്ത് ഒരു ചുവരിൽ പോസ്റ്റ് ചെയ്ത ചിത്രം. കുട്ടികളെ നഷ്ടപ്പെട്ടവർ കാണാതായവരുടെ ചിത്രങ്ങളുമായി മെക്സിക്കോ സിറ്റിയിലെ മെക്സിക്കോയിലെ ജനറൽ പ്രോസിക്യൂട്ടർ ഓഫീസിന് പുറത്ത് ഒരു ചുവരിൽ പോസ്റ്റ് ചെയ്ത ചിത്രം. 

കാണാതായ കുട്ടികളുടെ അന്താരാഷ്ട്ര ദിനത്തിനായി ഇറ്റലിയിലെ ടെലെഫോണോ അസൂറോയുടെ നേതൃത്വത്തിൽ യോഗം സംഘടിപ്പിച്ചു

ഗവണ്മെന്റ് സ്ഥാപനങ്ങളും, വിവിധ കമ്പനികളും പൊതുജനങ്ങളും പങ്കെടുത്ത സമ്മേളനത്തിൽ കാണാതാകൽ എന്ന പ്രതിഭാസത്തെ പ്രത്യേകിച്ച് അത് കൂടുതൽ ഗുരുതരമാക്കിയ കോവിഡ്മഹാമാരിയുടെ വെളിച്ചത്തിൽ പരിചിന്തനം ചെയ്തു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

കാണാതായ കുട്ടികളുടെ അന്താരാഷ്ട്ര ദിനമായ മെയ് 25 നോടനുബന്ധിച്ച്, ടെലിഫോണോ അസൂറോയും കാണാതായവർക്കായുള്ള ഇറ്റാലിയൻ ഗവൺമെന്റിന്റെ അസാധാരണ കമ്മീഷണറും ഒരുമിച്ച് ഇറ്റലിയിലും, യൂറോപ്പിലും, ലോകത്തിലുമുള്ള കുട്ടികൾ, പെൺകുട്ടികൾ, കൗമാരക്കാർ എന്നിവരുടെ തിരോധാനം സംബന്ധമായ  വിഷയത്തിൽ ഒരു യോഗം സംഘടിപ്പിച്ചു.

കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ 1987-ൽ മൊഡെന, റെജിജിയോ എമിലിയാ യൂണിവേഴ്സിറ്റിയിലെ ചൈൽഡ് ന്യൂറോ സൈക്കിയാട്രി പ്രൊഫസറായ ഏണസ്റ്റോ കഫോ ബൊളോഞ്ഞയിൽ  സ്ഥാപിച്ച സംഘടനയാണ് ടെലിഫോണോ  അസ്സുറോ. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഈ സംഘടന സ്ഥാപിതമായി രണ്ട് വർഷത്തിന് ശേഷം ഐക്യരാഷ്ട്ര സഭാ സമ്മേളനത്തിന്റെ അംഗീകാരം ലഭിച്ച ഈ സ്ഥപനത്തിന്റെ ആസ്ഥാനം മിലാനിലാണ്.

ഇറ്റാലിയൻ അലേർട്ട്സിസ്റ്റം, കാണാതായ കുട്ടികൾക്കായുള്ള തിരച്ചിൽ, പുതിയ സാങ്കേതികവിദ്യകൾ, കുട്ടികളുടെ സംരക്ഷണത്തിലും കാണാതായ കൗമാരക്കാർ, പ്രത്യേകിച്ച് പിന്തുണയില്ലാത്ത പ്രായപൂർത്തിയാകാത്ത കുട്ടികൾ എന്നിവരുടെ കാര്യത്തിലും സിവിൽ സമൂഹത്തിന്റെയും, അന്തർദേശീയ സഹകരണത്തിന്റെയും പ്രാധാന്യം, തുടങ്ങിയ  ചില പ്രധാന പ്രശ്നങ്ങൾ ദേശീയ, അന്തർദേശീയ വിദഗ്ധരുമായി  പര്യവേക്ഷണം ചെയ്യാനുള്ള അവസരമായിരുന്നിത്.  രണ്ട്  ഭാഗങ്ങളായി വിഭജിക്കപ്പെട്ട യോഗം രാവിലെ 10:00 മുതൽ 1:30 വരെ ഇറ്റാലിയൻ ഭാഷയിലും ഉച്ചകഴിഞ്ഞ് 3:00 മുതൽ 5:30 വരെ ഇംഗ്ലീഷിലും നടത്തപ്പെട്ടു.  മഹാമാരി പ്രതിരോധ നിയമങ്ങളും നിയന്ത്രണ നടപടികളും മാനിച്ച് റോമിലെ പാലാസോ വാലന്റിനിയിലാണ് യോഗം ചേർന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 May 2021, 15:23