“പെറു ശ്വസിക്കുന്നു”- “റെസ്പീര പെറു” (Respira Perú) എന്ന പ്രചാരണപരിപാടിയുമായി പ്രാദേശിക സഭ കോവിദ് 19 മഹാമാരിക്കെതിരായ പോരാട്ടത്തിൽ മുന്നേറുന്നു “പെറു ശ്വസിക്കുന്നു”- “റെസ്പീര പെറു” (Respira Perú) എന്ന പ്രചാരണപരിപാടിയുമായി പ്രാദേശിക സഭ കോവിദ് 19 മഹാമാരിക്കെതിരായ പോരാട്ടത്തിൽ മുന്നേറുന്നു 

ഉപരിമാനവികത വാഴുന്ന ഒരു സമൂഹം കെട്ടിപ്പടുക്കുക, പാപ്പാ!

ആരെയും ഒറ്റപ്പെടുത്താതും പുറന്തള്ളാത്തതും അവഗണിക്കാത്തതുമായ, ഉപരിമാനവികമായ ഒരു സമൂഹം കെട്ടിപ്പടുക്കണമെന്ന് ഫ്രാൻസീസ് പാപ്പാ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ദൈവത്തിൻറെ ആർദ്രത, പരിചരണത്തിലൂടെ സകലരിലും എത്തിക്കാൻ മാർപ്പാപ്പാ പ്രചോദനം പകരുന്നു.

കോവിദ് 19 മഹാമാരിക്കെതിരായ പോരാട്ടത്തിനാവശ്യമായ ധനസമാഹരണം ലക്ഷ്യം വച്ചുകൊണ്ട് തെക്കെ അമേരിക്കൻ നാടായ പെറുവിലെ കത്തോലിക്കാ മെത്രാൻ സംഘം ആരംഭിച്ചിരിക്കുന്ന “പെറു ശ്വസിക്കുന്നു”, അഥവാ, “റെസ്പീര പെറു” (Respira Perú) എന്ന പ്രചാരണപരിപാടിക്ക് മംഗളങ്ങൾ നേർന്നുകൊണ്ട് വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ അന്നാട്ടിലെ മെത്രാൻ സംഘത്തിൻറെ അദ്ധ്യക്ഷൻ ആർച്ച്ബിഷപ്പ് മിഖേൽ കബ്രെയോസിന് (Miguel Cabrejos) ഫ്രാൻസീസ് പാപ്പായുടെ നാമത്തിലയച്ച സന്ദേശത്തിലാണ് ഈ ആശംസയുള്ളത്.

ആരെയും ഒറ്റപ്പെടുത്താതും പുറന്തള്ളാത്തതും അവഗണിക്കാത്തതുമായ, ഉപരിമാനവികമായ ഒരു സമൂഹം കെട്ടിപ്പടുക്കാനും പാപ്പാ പ്രോത്സാഹനം പകരുന്നു.

കൃത്രിമശ്വസനോപകരണങ്ങളും കോവിദ് 19 രോഗചികിത്സയ്ക്കാവശ്യമായ മറ്റു ഉപകരണങ്ങളും വാങ്ങിക്കുന്നതിനുവേണ്ടിയാണ് മെത്രാൻ സംഘം ധനശേഖരാർത്ഥം “റെസ്പീര പെറു” എന്ന പരിപാടിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.     

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 February 2021, 17:16