എന്നും ദൃശ്യമാകുന്ന സാന്ത്വന സാന്നിദ്ധ്യം... എന്നും ദൃശ്യമാകുന്ന സാന്ത്വന സാന്നിദ്ധ്യം... 

ലോക അർബുദ ദിനത്തിൽ സോണിയച്ചന്‍റെ സാന്ത്വനസ്വരം

ഫെബ്രുവരി 4, വ്യാഴം – ലോക ക്യാൻസർ ദിനത്തിൽ ഫാദർ സോണി മുണ്ടുനാടയ്ക്കലുമായി അഭിമുഖം :

- ഫാദർ വില്യം  നെല്ലിക്കൽ 

1. എത്രയും വേഗം ചികിത്സിക്കണം
അർബുദ രോഗത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളിൽ വളർത്തി അതു മുൻകൂട്ടി കണ്ടുപിടിക്കുവാനും പ്രതിരോധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുവാനും, ചികിത്സ സംവിധാനങ്ങൾ ശക്തിപ്പെടുത്തുവാനുമായി ഈ വർഷവും ഫെബ്രുവരി 4, ഐക്യരാഷ്ട്ര സഭ “ലോക അർബുദ ദിന”മായി ആചരിച്ചു. മനുഷ്യശരീര കോശങ്ങളിലെ ‘ജീൻ’ മാറ്റം മൂലമാണ് ക്യാൻസർ ഉണ്ടാകുന്നത്. നമുക്കു ചുറ്റുമുള്ള പരിസ്ഥിതിയുടെ സ്വാധീനംകൊണ്ടും അർബുദരോഗം പിടിപെടാം. ഉദാഹരണത്തിന് നാം ധാരാളമായി ശ്വാസിക്കാൻ ഇടയാകുന്ന അന്തരീക്ഷത്തിലെ കാർബൺഡയോക്സൈഡ് വാതകം ആന്തരീകാവയവങ്ങളിൽ സൃഷ്ടിക്കുന്ന ക്രമംവിട്ട മാറ്റങ്ങൾ വ്യക്തിയെ രോഗിയാക്കാം. തിരുവനന്തപുരത്തെ റീജിയനൽ ക്യാസർ സെന്‍റർ കേന്ദ്രീകരിച്ച് 10 വർഷത്തിൽ അധികമായി ക്യാൻസർ രോഗികളെ പിൻതുണയ്ക്കുന്ന സേവനത്തിൽ വ്യാപൃതനായിരിക്കുന്ന ചങ്ങനാശ്ശരി അതിരൂപതാംഗം ഫാദർ സോണി മുണ്ടുനാടയ്ക്കൽ വത്തിക്കാൻ വാർത്താവിഭാഗത്തിനു നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ പങ്കുവച്ചത്.


2. തക്കസമയത്തു ചികിത്സിച്ചാൽ രക്ഷപ്പെടാം
ക്യാൻസർ മാരകരോഗമാണെന്ന ഭീതിമൂലവും തെറ്റായ ധാരണകൾ വച്ചുപുലർത്തുന്നതു മൂലം ചികിത്സിക്കാത്തവരുണ്ട്. ശരിയായ ചികിത്സ തക്കസമയത്തു ലഭിച്ചാൽ രോഗം നിയന്ത്രിക്കുവാനും ചികിത്സിച്ച് സൗഖ്യപ്പെടുത്തുവാനും സാധിക്കും.   രക്തവും മൂത്രവും പരിശോധിച്ചാണ് പ്രാഥമിക രോഗനിർണ്ണയം നടത്തുന്നത്. ആന്തരീക അവയവങ്ങളുടെ വിദഗ്ദ്ധ പരിശോധന നടത്തുന്നതിന് എം.ആർ.ഐ. സ്കാൻ വേണ്ടി വന്നേയ്ക്കാം. അൾട്ര സൗണ്ട് പരിശോധനയും ഇതിന് ഉപയോഗിക്കാറുണ്ട്. എക്സ്-റേ, PET CT Scan-നും ഡോക്ടർമാർ നിർദ്ദേശിക്കാറുണ്ട്. രോഗനിർണ്ണയത്തിനായി ടിഷ്യൂ പരിശോധനയ്ക്ക് ബയോപ്സിയും ഡോക്ടർമാർ ഉപയോഗപ്പെടുത്തുന്നു. ശരീരത്തിന്‍റെ ഏതു ഭാഗത്തും രോഗം പിടിപെടാം. ഏതു ഭാഗത്താണ് രോഗബാധ എന്നതിനെ ആശ്രയിച്ചാണ് ചികിത്സാക്രമം നിർണ്ണയിക്കുന്നത്. ആരംഭം കഴിഞ്ഞ് രോഗാവസ്ഥയെ 1, 2, 3, 4 ഘട്ടങ്ങളായി തിരിക്കാറുണ്ട്. നാലാം ഘട്ടമെന്നു പറഞ്ഞാൽ രോഗം വ്യാപിച്ചു കഴിഞ്ഞുവെന്നാണ്. അതിനാൽ രോഗം മൂർച്ചിക്കാൻ അവസരം നല്‍കാതെ  തക്കസമയത്ത് ചികിത്സ തേടിയാൽ എളുപ്പത്തിൽ രോഗത്തിൽനിന്നും രക്ഷനേടാമെന്ന് ഈ രോഗചികിത്സയ്ക്ക് വിധേയനായിട്ടുള്ള ഫാദർ സോണി സാക്ഷ്യപ്പെടുത്തുന്നു.

3. ക്യാൻസറിനെ ചെറുക്കാം!
2008-മുതൽ ഐക്യരാഷ്ട്ര സഭ ഫെബ്രുവരി 4 ക്യാൻസർ ദിനമായി ആചരിച്ചുപോരുന്നു. 2020-മുതൽ രോഗികളുടെയും ഈ രോഗം മൂലം മരണമടയുന്നവരുടെയും എണ്ണം കുറയ്ക്കുവാനുമുള്ള  ശ്രമങ്ങൾ വൈദ്യശാസ്ത്രത്തിന്‍റെ മേഖലയിൽ നടക്കുന്നുണ്ട്. രോഗഭീതി അകറ്റി ചികിത്സയെ സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ ജനങ്ങളിൽ എത്തിച്ചുകൊണ്ടാണ് രോഗനിയന്ത്രണത്തിനുള്ള പോംവഴികൾ തേടുന്നത്. വ്യക്തിപരമായും കൂട്ടമായും കുടുംബമായും ക്യാൻസറിനെ ചെറുക്കാം. We can and I can… “നിങ്ങൾക്കും എനിക്കും കഴിയും...” എന്ന ലളിതമായ കൂട്ടായ്മയുടെ മുദ്രാവാക്യമാണ് ഫെബ്രുവരി 4, ലോക ക്യാൻസർ ദിനത്തിൽ നാം ഏറ്റുപറയേണ്ടതെന്ന് ലൂർദ്ദുമാതാ കേന്ദ്രത്തിന്‍റെ എക്സിക്യൂട്ടീവ് ഡയറക്ടറും, തിരുമല തിരുക്കുടുംബ ദേവാലയത്തിലെ വികാരിയുമായി സേവനമനുഷ്ഠിക്കുന്ന ഫാദർ സോണി  മുണ്ടുനാടയ്ക്കൽ പങ്കുവച്ചു.

4. സോണിയച്ചനുമായി ബന്ധപ്പെടാം :
കേരളത്തിന്‍റെ ഏതു ഭാഗത്തുനിന്നുമുള്ള ക്യാൻസർ രോഗികൾക്കുവേണ്ട നിർദ്ദേശങ്ങൾക്കോ സഹായങ്ങൾക്കോ ഫാദർ സോണിയുമായി ബന്ധപ്പെടാം – മൊബൈൽ ഫോൺ 6238397896.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 February 2021, 08:17