തിരയുക

ഫാദര്‍ ജോസഫ് പാറാങ്കുഴി നെയ്യാറ്റിന്‍കര ഫാദര്‍ ജോസഫ് പാറാങ്കുഴി നെയ്യാറ്റിന്‍കര 

പാട്ടെഴുത്തു ശീലമാക്കിയ പാറാങ്കുഴിയച്ചന്‍

കേരളത്തില്‍ നെയ്യാറ്റിന്‍കര രൂപതാംഗമായ ഫാദര്‍ ജോസഫ് പാറാങ്കുഴി രചിച്ച ഗാനങ്ങളാണ് ഇന്നത്തെ മഞ്ജരി. ശബ്ദരേഖയോടെ...

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

പാറാംങ്കുഴിയച്ചന്‍റെ ഭക്തിഗാനങ്ങള്‍


ചെറുപ്പത്തിലേയുള്ള രചനാപാടവം
ആലുവ കാര്‍മ്മല്‍ഗിരി സെമിനാരിയില്‍ പഠിക്കുന്ന കാലത്ത് ജോസഫ് പാറാങ്കുഴി രചിച്ച ഗാനങ്ങള്‍ ഫാദര്‍ ജസ്റ്റിന്‍ പനക്കല്‍ ഒ.സി.ഡി. ഈണംപകര്‍ന്നത് ഗന്ധര്‍വ്വനാദത്തില്‍ പുറത്തുവന്നപ്പോള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. വീണ്ടും അദ്ദേഹം തരംഗിണിക്കുവേണ്ടി രചിച്ച പൈതലാം യേശുവേ...., ദൈവം പിറക്കുന്നു മനുഷ്യനായ് ബെതലേഹമില്‍..., മഞ്ഞുപൊഴിയുന്ന മാമരം കോച്ചുന്ന... തുടങ്ങിയ ക്രിസ്തുമസ്ഗാനങ്ങളും ജസ്റ്റിനച്ചന്‍റെ ഈണത്തില്‍ ഏറെ ജനപ്രീതിയോടെ ഇന്നും നിലനില്ക്കുന്നു. 

ജീവിതനിറവിന്‍റെ ഗാനനിര്‍ഝരി
നെയ്യാറ്റിന്‍കര രൂപതയിലെ അജപാലനശുശ്രൂഷയില്‍ മുഴുകി ജീവിക്കുമ്പോഴും സംഗീതവും രചനയും ഹൃദയത്തിലേറ്റിയതാണ് ഫാദര്‍ പാറാംങ്കുഴിയുടെ ലാളിത്യമാര്‍ന്ന ജീവിതം. വിവിധ പ്രസ്ഥാനങ്ങള്‍ക്കും നിര്‍മ്മാതാക്കള്‍ക്കുംവേണ്ടി ധാരാളം ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. “ഒരു ദിവസം ഒരുഗാനം…” എന്ന ജീവിതചിട്ട സപ്തതിയുടെ നിറവിലും സൂക്ഷിക്കുന്ന ഫാദര്‍ ജോസഫ് പാറാങ്കുഴി രൂപതയുടെ കാരിക്കോണം സെന്‍റ് ജോസഫ് ഇടവകയില്‍ അജപാലനശുശ്രൂഷ തുടരുകയാണ്.

ഗാനങ്ങള്‍
a) ദൈവം നിരുപമ സ്നേഹം...

ആദ്യഗാനം ഡോ. കെ. ജെ. യേശുദാസ് ആലപിച്ചതാണ് സംഗീതം ഡോ. ജസ്റ്റിന്‍ പനക്കല്‍ ഒ.സി.ഡി., രചനം ഫാദര്‍ ജോസഫ് പാറാങ്കുഴി.

b) കര്‍മ്മല നാഥേ വാഴ്ക ...
അടുത്ത ഗാനം ജെന്‍സി ആലപിച്ചതാണ്. ഡോ. ജസ്റ്റിന്‍ പനക്കല്‍ ഒ.സി.ഡി. ഈണംപകര്‍ന്ന ഗാനം രചിച്ചത് ഫാദര്‍ ജോസഫ് പാറാങ്കുഴി..

c) മഞ്ഞുപൊഴിയുന്ന മാമരം കോച്ചുന്ന...
ഈ മഞ്ജരിയിലെ അവസാനത്തെ ഗാനം ഡോ. കെ. ജെ. യേശുദാസ് ആലപിച്ചതാണ്. സംഗീതം ഡോ. ജസ്റ്റിന്‍ പനക്കല്‍ ഒ.സി.ഡി., രചന ഫാദര്‍ ജോസഫ് പാറാങ്കുഴി.

വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ ഗാനമഞ്ജരി. ഫാദര്‍ ജോസഫ് പാറാങ്കുഴി രചിച്ച ഭക്തിഗാനങ്ങള്‍.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 January 2021, 12:29