തിരയുക

ഡോ. കെ. ജെ. യേശുദാസ് ഡോ. കെ. ജെ. യേശുദാസ്  

ഗന്ധര്‍വ്വനാദത്തില്‍ ഒരു വചനഗീതം - ജോബ് & ജോര്‍ജ്ജിന്‍റെ ഈണം

ജനുവരി 24 – തിരുവചനത്തിന്‍റെ ഞായര്‍ - ബൈബിള്‍ നാടകകൃത്തും സാഹിത്യകാരനുമായ എ. കെ. പുതുശേരിയുടെ രചനയാണ് ഈ ഗാനം.

- ഫാദര്‍ വില്യം  നെല്ലിക്കല്‍

വചനം തിരുവചനം - എ. കെ. പുതുശ്ശേരിയുടെ ഗാനം


എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന കര്‍മ്മലീത്ത വൈദികരുടെ (O.C.D) കാര്‍മ്മല്‍ തിയറ്റേഴ്സിനുവേണ്ടി ഏ. കെ. പുതുശ്ശേരി രചിച്ച് ജെ. സി. കുറ്റിക്കാടു സംവിധാനംചെയ്ത “പ്രവാചകന്‍” എന്ന നാടകത്തിനുവേണ്ടി നാടകകൃത്തുതന്നെ രചിച്ച ഗാനമാണിത്.  മാംസംധരിച്ച വചനമാണ് ക്രിസ്തുവെന്ന് ശ്രീ പുതുശ്ശേരി ലാളിത്യമാര്‍ന്ന വരികളില്‍ വരച്ചുകാട്ടുന്നു.

കേരളത്തിന്‍റെ പ്രഥമ സംഗീത ജോഡിയായ ജോബ് & ജോര്‍ജ്ജിന്‍റെ ഈണവും ഡോ. കെ. ജെ. യേശുദാസിന്‍റെ ഭാവാത്മകമായ ആലാപനവും ഈ വചനഗാനത്തെ അനശ്വരമാക്കുന്നു. 1980-ല്‍ തരംഗിണി പ്രകാശനംചെയ്ത “ക്രിസ്തീയഭക്തിഗാനങ്ങള്‍” എന്ന ഗാനശേഖരത്തില്‍ ശ്രദ്ധേയമായ ഗാനമാണിത്.

പല്ലവി
വചനം വചനം

അനുപല്ലവി
നിറമോലുന്നു നിറവേറുന്നു
വചനം തിരുവചനം വചനം.

ചരണം ഒന്ന്
നീതിതന്‍ പേടക വാതില്‍ തുറന്നൂ
അനീതിക്കെതിരെ ശബ്ദമുയര്‍ന്നു (2)
വാക്കുകളാലെ പ്രീതികള്‍ മാറ്റി
ന്യായാസനങ്ങള്‍ ഞെട്ടി വിറച്ചൂ (2)
വിറച്ചൂ....
- വചനം

ചരണം രണ്ട്
ഇരുമ്പും സാഗര തിരകളെ നോക്കി
അലറും കാറ്റിനോടടങ്ങാനോതി (2)
ആഴിത്തിരതന്‍ മീതെ നടന്നൂ
പാപവിമോചനം മര്‍ത്ത്യനു നല്കി (2)
നല്കി....
- വചനം

link for the audio of the song  ;
https://www.vaticannews.va/ml/world/news/2021-01/song-of-the-divine-word-by-dr-kj-yesudas.html

 


 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 January 2021, 14:13