സെബി നായരംമ്പലം, സംഗീതസംവിധായകന്‍ സെബി നായരംമ്പലം, സംഗീതസംവിധായകന്‍ 

അരങ്ങില്‍നിന്നും ഭക്തിസരണിയില്‍ എത്തിയ സെബി നായരമ്പലം

നാടകങ്ങളുടെയും യുവജനോത്സവങ്ങളുടെയും അരങ്ങില്‍ തിളങ്ങിയ സംഗീതസംവിധായകന്‍ സെബി നായരമ്പലത്തിന്‍റെ ഗാനങ്ങളാണ് ഇന്നത്തെ മഞ്ജരി. ശബ്ദരേഖയോടെ...

- ഫാദര്‍ വില്യം  നെല്ലിക്കല്‍

സെബി നായരമ്പലത്തിന്‍റെ ഗാനങ്ങള്‍


വൈപ്പിന്‍കരയ്ക്ക് അഭിമാനമായ്...

കേരളത്തിന്‍റെ പ്രഫഷണല്‍ നാടകവേദിയിലും സര്‍വ്വകലാശാല മത്സരങ്ങളുടെ അരങ്ങിലും 25 വര്‍ഷക്കാലത്തെ പരിചയ സമ്പത്തുമായിട്ടാണ് സെബി ക്രിസ്തീയ ഭക്തിഗാന രംഗത്ത് ചുവടുവച്ചത്. സെബിയുടെ ആദ്യ സംഗീതാദ്ധ്യാപകന്‍ അദ്ദേഹത്തി‍ന്‍റെ പിതാവ്, വൈപ്പിന്‍കരയിലെ വാടേല്‍ പള്ളിയില്‍ ഹര്‍മ്മോണിസ്റ്റായിരുന്ന റോക്കി ഓടത്തുംപറമ്പിലാണ്.

നാടവേദിയില്‍ തുടക്കം
പിന്നീട് വൈപ്പിന്‍ സുരേന്ദ്രന്‍റെ കീഴില്‍ കര്‍ണ്ണാടക സംഗീതം അഭ്യസിച്ചു. സുരേന്ദ്രന്‍ മാഷാണ് സെബിയെ നാടക ലോകത്തേയ്ക്കു നയിച്ചത്. 400-ല്‍ അധികം നാടകഗാനങ്ങള്‍ക്ക് തുടര്‍ന്ന് ഈണംപകര്‍ന്നിട്ടുള്ള സെബിക്ക് 7 സംസ്ഥാന പുരസ്കാരങ്ങളും കേരളത്തിലെ കത്തോലിക്ക മെത്രാന്‍ സമിതിയുടെ 4 പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. കേരളത്തിലെ സര്‍വ്വകലാശാല കലോത്സവങ്ങളുടെ മത്സരവേദികളില്‍ മൂന്നു പതിറ്റാണ്ടായി സമ്മാനാര്‍ഹമാകുന്നത് രാഗ-താള വൈവിദ്ധ്യമാര്‍ന്ന സെബിയുടെ സംഘഗാനങ്ങളാണ്. ഭാര്യസ്റ്റെല്ല സംഗീതാദ്ധ്യാപികയും, മക്കള്‍ അനുവും സാറയും പാട്ടുകാരുമാണ്.

ഗാനങ്ങള്‍
a) ദൈവമേ, ഏകജാതനേ...
ആദ്യഗാനം കെസ്റ്ററും സംഘവും ആലപിച്ചതാണ് രചന ഫാദര്‍ ജോസഫ് മനക്കില്‍., സംഗീതം സെബി നായരമ്പലം.

b) തിരുമുമ്പില്‍ കാഴ്ചകള്‍ ...
അടുത്ത ഗാനം എം. ജി. ശ്രീകുമാര്‍ ആലപിച്ചതാണ്. പ്രഫസര്‍ പ്രീമൂസ് പെരിഞ്ചേരിയുടെ വരികള്‍ക്ക് സെബി നായരമ്പലത്തിന്‍റെ ഈണം.

c) ഹൃദയം നിറയെ...
ഈ മഞ്ജരിയിലെ അവസാനത്തെ ഗാനം കെസ്റ്റര്‍ ആലപിച്ചതാണ്. രചന ഫാദര്‍ സെബാസ്റ്റ്യന്‍ കറുകപ്പിള്ളി, സംഗീതം സെബി നായരമ്പലം.

വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ ഗാനമഞ്ജരി. സെബി നായരമ്പലം ഈണംപകര്‍ന്ന ഭക്തിഗാനങ്ങള്‍. 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 January 2021, 12:52