തിരയുക

എം. ഈ. മാനുവല്‍ എം. ഈ. മാനുവല്‍  

എം. ഇ. മാനുവലിന്‍റെ ഒളിമങ്ങാത്ത ഈണങ്ങള്‍

സംഗീതസംവിധായകനും ഓര്‍ഗനിസ്റ്റും ഗിറ്റാറിസ്റ്റുമായ എം. ഇ. മാനുവലിന്‍റെ ഗാനങ്ങളാണ് ഇന്നത്തെ മഞ്ജരി. ശബ്ദരേഖയോടെ...

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

മാനുവലിന്‍റെ ഭക്തിഗാനങ്ങള്‍


പതറാത്ത സംഗീതസമര്‍പ്പണം 
സ്വതസിദ്ധമായ കഴിവും കഠിനാദ്ധ്വാനവും കൂട്ടിയിണക്കിയതാണ് എം. ഇ. മാനുവലിലെ സംഗീതജ്ഞന്‍. 60-80 കാലഘട്ടത്തില്‍ എറണാകുളത്തു ജീവിച്ചിരുന്ന ചാര്‍ളി സ്റ്റ്യൂവേര്‍ട്ട് എന്ന അതിപ്രഗത്ഭനായ ആംഗ്ലോഇന്ത്യന്‍ ഓര്‍ഗനിസ്റ്റാണ് ചെറുപ്പത്തിലെതന്നെ മാനുവലിന്‍റെ മനസ്സില്‍ വിരിഞ്ഞ സംഗീതസ്വപ്നങ്ങള്‍ക്കു പിന്നിലെ പ്രചോദനം. അപ്പയും അമ്മയും എന്നും നല്കിയ പ്രോത്സാഹനവും പിന്‍തുണയും തന്‍റെ ജീവിതത്തെ സംഗീതപൂര്‍ണ്ണമാക്കിയെന്ന് മാനുവല്‍ സാക്ഷ്യപ്പെടുത്തുന്നു.

ലോകപര്യടനം നടത്തിയ ഓര്‍ഗനിസ്റ്റ്
നന്നേ ചെറുപ്പത്തിലേ ദേവാലയ സംഗീതത്തിലേയ്ക്കു കടന്ന മാനുവലിന്‍റെ ആദ്യ കാല്‍വയ്പ്പ് തന്‍റെ ഇടവകയായ വരാപ്പുഴ അതിരൂപതയുടെ സെന്‍റ് ഫ്രാന്‍സിസ് അസ്സീസി കത്തീഡ്രല്‍ ദേവാലയത്തിലായിരുന്നു. എറണാകുളത്തെ സി.എ.സി., കലാഭവന്‍ എന്നീ സ്ഥാപനങ്ങളും ഈ പ്രതിഭയുടെ വളര്‍ച്ചയിലെ തട്ടകമായിട്ടുണ്ട്. 1970-മുതല്‍ 1990-വരെ രണ്ടു പതിറ്റാണ്ടോളം ഗന്ധര്‍വ്വഗായകന്‍ ഡോ. കെ. ജെ. യേശുദാസിന്‍റെ ട്രൂപ്പിലും, 1992-മുതല്‍ 2020-വരെ കുവൈറ്റിലെ സ്കൂളിലും സ്ഥാപനങ്ങളിലും സംഗീതാദ്ധ്യാപകനായും മുഴുകിയതായിരുന്നു ഇന്ന് സപ്തതിയില്‍ എത്തിനില്കുന്ന മാനുവലിന്‍റെ സംഗീതസപര്യ.

ഗാനങ്ങള്‍
a) മഞ്ഞും തണുപ്പും...

ആദ്യഗാനം ഡോ. കെ. ജെ. യേശുദാസ് ആലപിച്ചതാണ് രചന ഫാദര്‍ ആബേല്‍ സി.എം.ഐ., സംഗീതം എം. ഇ. മാനുവല്‍.

b) ആകാശത്തിന്‍ വദനം ...
അടുത്ത ഗാനം കെ.എസ്. ചിത്ര ആലപിച്ചതാണ്. ആബേലച്ചന്‍റെ വരികള്‍ക്ക് മാനുവലിന്‍റെ ഈണം.

c) പൊന്നൊളിയില്‍ കല്ലറ...
ഈ മഞ്ജരിയിലെ അവസാനത്തെ ഗാനം ഡോ. കെ. ജെ. യേശുദാസും സംഘവും ആലപിച്ചതാണ്. രചന ഫാദര്‍ ആബേല്‍ സി.എം.ഐ., സംഗീതം എം. ഇ. മാനുവല്‍.

വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ ഗാനമഞ്ജരി. എം. ഇ. മാനുവല്‍ ഈണംപകര്‍ന്ന ഭക്തിഗാനങ്ങള്‍.

 

18 December 2020, 15:00