ഹെക്ടര്‍ ലൂയിസ് ഹെക്ടര്‍ ലൂയിസ്  

ഹെക്ടര്‍ ലൂയിസിന്‍റെ ഹൃദയരാഗങ്ങള്‍

സംഗീതസംവിധായകനും ഗിറ്റാറിസ്റ്റുമായ ഹെക്ടര്‍ ലൂയിസിന്‍റെ ഭക്തിഗാനങ്ങളാണ് ഇന്നത്തെ മഞ്ജരി. ശബ്ദരേഖയോടെ...

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

ഹെക്ടര്‍ ലൂയിസിന്‍റെ ഗാനങ്ങള്‍


ജീസസ് യൂത്തിന്‍റെ പ്രയോക്താവ്
ഗായികയും ഗാനരചയിതാവുമായ ഭാര്യ റാണിയോടും മൂന്നു മക്കളോടുമൊപ്പം ഹെക്ടര്‍ ഇപ്പോള്‍ അമേരിക്കയിലെ ടെക്സസിലാണ് താമസം. എന്നാല്‍ കൊച്ചിയില്‍ പച്ചാളം സ്വദേശിയാണ്. പിതാവ് ലാംബി ലൂയിസാണ് ഹെക്ടറിന്‍റെ ആദ്യഗുരു. 9 വയസ്സുമുതല്‍ പിതാവിന്‍റെ The Creator എന്ന ബാന്‍ഡില്‍ ഡ്രമ്മറും ഗായകനുമായിട്ടാണ് ഹെക്ടര്‍ സംഗീതയാത്രയ്ക്കു തുടക്കമിട്ടത്. തുടര്‍ന്നു ദേവാലയ സംഗീതത്തിലും കിഴക്കിന്‍റെയും പടിഞ്ഞാറിന്‍റെയും സംഗീതശാഖകളിലും അറിവു നേടി. 24-Ɔο വയസ്സിലെ ആത്മീയാനുഭവം ജീവിതത്തില്‍ വഴിത്തിരിവായി.

തുടര്‍ന്ന്  ജീസസ് യൂത്ത് പ്രസ്ഥാനത്തിലും Rex Band-ലും പ്രവര്‍ത്തിച്ചു. എല്ലാ മൂന്നാംവര്‍ഷത്തിലും പാപ്പായുടെ നേതൃത്വത്തില്‍ വത്തിക്കാന്‍ സംഘടിപ്പിക്കാറുള്ള ലോക യുവജനോത്സവത്തില്‍ തുടര്‍ച്ചയായി 6 തവണ – ടൊറന്‍റോ, ജര്‍മ്മനി, ഓസ്ട്രേലിയ, സ്പെയിന്‍, ബ്രസീല്‍, പോളന്‍റ് എന്നീ രാജ്യങ്ങളില്‍ Rex Band-നോടൊപ്പം പങ്കെടുക്കുവാന്‍ സാധിച്ചത് സംഗീതജീവിതത്തിലെ വലിയ ഭാഗ്യമായി കരുതുന്നു. ടെക്സസ്സിലെ ഒരു ആശുപത്രിയില്‍ സാങ്കേതിക വിഭാഗത്തില്‍ ജോലിചെയ്യുമ്പോഴും, ഹെക്ടര്‍ ഇന്നും കേരളത്തിലെ നല്ല എഴുത്തുകാര്‍ക്കൊപ്പം സംഗീതസൃഷ്ടിയിലും വ്യാപൃതനാണ്.

ഗാനങ്ങള്‍
a) എല്ലാര്‍ക്കുമാശ്വാസം...

മഞ്ജരിയിലെ ആദ്യഗാനം ഹെക്ടര്‍ ലൂയിസ് ആലപിച്ചതാണ്. ഫാദര്‍ ജോണ്‍ പൈനുങ്കലിന്‍റെ വരികള്‍ക്ക് ഈണം നല്കിയതും ഹെക്ടര്‍ ലൂയിസ്.

b) ഇത്രയും സ്നേഹം ...
അടുത്ത ഗാനം മഞ്ജരി ആലപിച്ചതാണ്. രചന ഫാദര്‍ തദേവൂസ് അരവിന്ദത്ത്, സംഗീതം ഹെക്ടര്‍ ലൂയിസ്.

c) ഇസ്രയേലിന്‍ നായകാ...
ഈ മഞ്ജരിയിലെ അവസാനത്തെ ഗാനം കെസ്റ്ററും സംഘവും ആലപിച്ചതാണ്. രചനയും സംഗീതവും ഹെക്ടര്‍ ലൂയിസ്.

വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ ഗാനമഞ്ജരി. ഹെക്ടര്‍ ലൂയിസ് ഈണംപകര്‍ന്ന ഭക്തിഗാനങ്ങള്‍.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 December 2020, 13:37