വചനത്തിന്‍റെ ഉപാസകനായ ഉരുളിയാനിക്കലച്ചന്‍
- ഫാദര്‍ വില്യം നെല്ലിക്കല്‍
ഹൃദ്യമായ ഗാനങ്ങളുടെ സ്രഷ്ടാവ്
ഹൃദയതാലമേന്തി, യാഗവേദിയില്‍, സുവിശേഷഗീതികള്‍ പാടാന്‍, അര്‍പ്പണം അര്‍പ്പണം, തൃക്കൈകളില്‍.. പോലുള്ള അതിഹൃദ്യമായ 400-ല്‍ അധികം ഭക്തിഗാനങ്ങളുടെ സംവിധായകനാണ് ഫാദര്‍ ആന്‍റെണി ഉരുളിയാനിക്കല്‍. വടക്കെ ഇന്ത്യയുടെ ഹിന്ദുസ്ഥാനി കേന്ദ്രങ്ങളില്‍ പഠിച്ചതില്‍പ്പിന്നെ സംഗീതത്തിനായി ഉഴിഞ്ഞുവച്ചൊരു ആത്മീയതയുടെ ഉടമയാണ് അദ്ദേഹം. തൊടുപുഴ നാദോപാസന കലാ-സാംസ്കാരിക സ്ഥാപനത്തിന്‍റെ ഡയറക്ടറായി ദീര്‍ഘകാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ജീസസ് യൂത്ത് അല്‍മായ പ്രസ്ഥാനത്തിന്‍റെ ഭാഗമായ “റെക്സ് ബാന്‍ഡി”ന്‍റെ ആരംഭകാലം മുതലുള്ള നിര്‍ദ്ദേശകനും പിന്‍ബലവുമാണ് സമര്‍പ്പിതനായ ഈ സംഗീതാചാര്യന്‍. പ്രാദേശിക, ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ ക്രിസ്തീയ സംഗീത കൂട്ടായ്മകളെ പരിശീലിപ്പിക്കുകയും നയിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ വാഴക്കുളം കാര്‍മ്മല്‍ ആശ്രമ സമൂഹത്തില്‍ ജീവിക്കുമ്പോഴും സംഗീതസാന്ദ്രമാണ് ഉരുളിയാനിക്കലച്ചന്‍റെ ജീവിതം.
സി.എം.ഐ. സഭയുടെ കാര്‍മ്മല്‍ പ്രോവിന്‍സ് അംഗമായ ഈ നാദോപാസകന്‍ കോതമംഗലം നെല്ലിമറ്റം സ്വദേശിയാണ്.
ഗാനങ്ങള്‍
a) കൃപാസാഗരം...
ആദ്യ ഗാനം കെസ്റ്റര്‍ ആലപിച്ചതാണ്. രചന മഹാകവി ചെറിയാന്‍ കുനിയന്തോടത്ത് സി.എം.ഐ, സംഗീതം ഫാദര്‍ ആന്‍റെണി ഉരുളിയാനിക്കല്‍.
b) തൃക്കൈകളില്‍ ...
ബിജു നാരായണന്‍ ആലപിച്ചതാണ് അടുത്തഗാനം. ഫാദര്‍ മൈക്കിള്‍ പനച്ചിക്കല്‍ വി.സി.യുടെ വരികളും ഉരുളിയാനിക്കലച്ചന്‍റെ ഈണവും.
c) ആദിയില്‍ ഈശ്വരന്‍...
മഞ്ജരിയിലെ അവസാനത്തെ ഗാനം ആലപിച്ചത് എം. ജി. ശ്രീകുമാറും സംഘവുമാണ്.
രചന ഫാദര്‍ തദേവൂസ് അരവിന്ദത്ത്, സംഗീതം ഫാദര്‍ ആന്‍റെണി ഉരുളിയാനിക്കല്‍ സി.എം.ഐ.
വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ ഗാനമഞ്ജരി. ഫാദര്‍ ആന്‍റെണി ഉരുളിയാനിക്കലിന്‍റെ ഭക്തിഗാനങ്ങള്‍.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: