SPORTS SPORTS 

കായികവിനോദങ്ങളുടെ ഭാവിയെക്കുറിച്ച് “വെബിനാര്‍ സീരിസ്”

മഹാമാരിക്കുശേഷം കായികവിനോദത്തിന്‍റെ അവസ്ഥയെക്കുറിച്ച് വത്തിക്കാന്‍ സംഘവും ജോ‌ണ്‍ പോള്‍ രണ്ടാമന്‍ സ്പോര്‍ട്സ് ഫൗണ്ടേഷനും... ഒരുക്കുന്ന ‘വെബിനാര്‍ സീരീസ്…’

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1.  ഇന്ത്യയിലെ സമയം വൈകുന്നേരം 7.30-ന്
ഒക്ടോബര്‍ 1-മുതല്‍ 22-വരെ തിയതികളിലെ വ്യാഴാഴ്ചകളില്‍ പ്രാദേശിക സമയം 4 മണിക്ക്, ഇന്ത്യയിലെ സമയം വൈകുന്നേരം 7.30-നാണ് സമൂഹത്തില്‍ കായികവിനോദങ്ങള്‍ കാര്യക്ഷമമായി പുനരുദ്ധരിക്കുന്നതിന് ഉതകുന്ന ചര്‍ച്ചകള്‍ ഓണ്‍-ലൈനില്‍ വത്തിക്കാന്‍ സംഘടിപ്പിക്കുന്നത് :

ഒക്ടോബര്‍ 1-ന്  മഹാമാരിക്കുശേഷം കായികവിനോദങ്ങള്‍ -
                                    ഈ മേഖലയില്‍ സംഭവിക്കാവുന്ന മാറ്റങ്ങള്‍.

ഓക്ടോബര്‍ 8-ന് ഒരാളുടെ മികവിന്‍റെ പ്രകടനം - കായികവിനോദത്തിന്‍റെ
                                    ജീവിതമാതൃക

ഒക്ടോബര്‍ 15 എല്ലാവരെയും ആശ്ലേഷിക്കുന്ന കല, കായികവിനോദം.

ഒക്ടോബര്‍ 22 മാനവിക ചുറ്റുപാടുകളുടെ പുനരാവിഷ്ക്കരണം.

2.  പ്രബന്ധങ്ങളും ചര്‍ച്ചകളും
കുടുംബങ്ങള്‍ക്കും, അല്‍മായര്‍ക്കും ജീവനുംവേണ്ടിയുള്ള വത്തിക്കാന്‍ സംഘമാണ് ഈ രാജ്യാന്തരതലത്തിലുള്ള ഡിജിറ്റല്‍ സംഗമത്തില്‍ സ്പോര്‍ട്സ് മാനേജര്‍മാര്‍, കായിക താരങ്ങള്‍, പരിശീലകര്‍, സ്പോര്‍ട്സിന്‍റെ സാമൂഹികവും അജപാലനപരവുമായ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ “സൂം പ്ലാറ്റ്ഫോമി”ല്‍ (Zoon Platform) പങ്കെടുക്കും. ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായുടെ പേരിലുള്ള ഫൗണ്ടേഷനും, കുടുംബങ്ങള്‍ക്കും, അല്‍മായര്‍ക്കും ജീവനുംവേണ്ടിയുള്ള വത്തിക്കാന്‍ സംഘവുമാണ് പരിപാടിയുടെ സംഘാടകര്‍. ഒരു പ്രബന്ധാവതരണത്തെയും തുടര്‍ന്ന്, 30 മിനിറ്റു നീളുന്ന തുറന്ന ചര്‍ച്ചാവേദിയും ഓരോ ദിവസവും നടക്കും.

3.  മുഖ്യപ്രഭാഷകര്‍
കര്‍ദ്ദിനാള്‍ കെവിന്‍ ഫാരെല്‍ - പ്രസിഡന്‍റ് കുടുംബങ്ങള്‍ക്കും അല്‍മായര്‍ക്കുംവേണ്ടിയുള്ള വത്തിക്കാന്‍ സംഘം, ഡാനിയേലെ പാസ്ക്വീനി - ജോണ്‍ പോള്‍ രണ്ടാമന്‍ സ്പോര്‍ട്സ് ഫൗണ്ടേഷന്‍റെ പ്രസിഡന്‍റ്, ദ്യാന്‍ ഗാര്‍ഷിയ - മുന്‍ ടെന്നീസ് താരം. വൂള്‍ഫാങ് ബൗമാന്‍ - ഒളിംപിക് കമ്മിറ്റി അംഗം. റെണാത്താ സിമ്റിള്‍ - പ്രസിഡന്‍റ് ലോസ് ആഞ്ചലസ് ഒളിംപിക് സഖ്യം...എന്നിവര്‍ മുഖ്യപ്രഭാഷകരായിരിക്കും.

4.  ഭാഷയും ലഭ്യതയും
വെബിനാറുകള്‍ നടത്തപ്പെടുന്നത് ഇംഗ്ലിഷിലായിരിക്കും. കുടുംബങ്ങള്‍ക്കും, അല്‍മായര്‍ക്കും ജീവനുംവേണ്ടിയുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ (Dycastery for Family, Life and Laity) യൂ-ട്യൂബ് പ്ലാറ്റ്ഫോമിലായിരിക്കും.

All of the webinars will be conducted in English and will be streamed on the Dicastery’s YouTube channel : (https://www.youtube.com/channel/UC7oVBYCke8VNKz7c7KtWlkg)
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 September 2020, 16:08