തിരയുക

2020.08.07 ROSILY JOHN sabs,  poeta  2020.08.07 ROSILY JOHN sabs, poeta  

സിസ്റ്റര്‍ റോസിലി ജോണിന്‍റെ ധ്യാനഗീതികള്‍

വിശുദ്ധ കുര്‍ബ്ബാനയുടെ ആരാധന സഭാംഗമായ (SABS) സിസ്റ്റര്‍ റോസിലി ജോണ്‍ കൊല്ലങ്കൊമ്പിലിന്‍റെ ഗാനങ്ങളാണ് ഇന്നത്തെ മഞ്ജരി : ശബ്ദരേഖയോടെ...

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

സിസ്റ്റര്‍ റോസി ജോണിന്‍റെ ഭക്തിഗാനങ്ങള്‍

1. ധ്യാനഗീതങ്ങളുടെ രചയിതാവ്
സിസ്റ്റര്‍ റോസിലിയുടെ രചനകള്‍ സ്തുതിപ്പിന്‍റെയും ആരാധനയുടെയും സങ്കീര്‍ത്തനങ്ങളാണ്. ദിവ്യകാരുണ്യ ആരാധനയുടെ നിമിഷങ്ങളില്‍ യേശുവുമായുള്ള ആത്മീയ സംഭാഷണത്തില്‍നിന്നും ഉരുത്തിരിഞ്ഞ വരികള്‍ താന്‍ കുറിച്ചിട്ടതാണ് ഈ ഗാനങ്ങളെന്ന് സിസ്റ്റര്‍ സാക്ഷ്യപ്പെടുത്തി. 

2. ഭാഷാപണ്ഡിതയും അദ്ധ്യാപികയും
മലയാള പണ്ഡിതയും അദ്ധ്യാപികയുമായ  സിസ്റ്റര്‍ റോസിലി ആരാധനാ സമൂഹത്തിന്‍റെ സെന്‍റ് ജോസഫ് തലശ്ശേരി പ്രോവിന്‍സ് അംഗമാണ്. അദ്ധ്യാപനത്തില്‍നിന്ന് വിരമിച്ചതില്‍പ്പിന്നെ, സംഗീതസാന്ദ്രമായ ധ്യാനങ്ങള്‍ നടത്തുന്നതിലും, കൗണ്‍സിലിംങ്ങിലും മുഴുകി ജീവിക്കുന്നു. ഇപ്പോള്‍ 74 വയസ്സിലും സിസ്റ്റര്‍ റോസിലി കര്‍മ്മനിരതയാണ്. 50-ല്‍ അധികം ഗാനങ്ങള്‍ 4 ആല്‍ബങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. സിബിച്ചന്‍ ഇരിട്ടി, ജെര്‍സണ്‍ ആന്‍റെണി എന്നിവരാണ് സിസ്റ്ററിന്‍റെ സംഗീത സംവിധായകര്‍.

3. ഗാനങ്ങള്‍
a) ദൈവമേ,  ഞാന്‍ അങ്ങേ മുന്നില്‍...
ആലാപനം ഡോ. കെ. ജെ. യേശുദാസ്
സിസ്റ്റര്‍ റോസിലിയുടെ രചന.
സംഗീതം ജെര്‍സണ്‍ ആന്‍റെണി 

b) എത്ര സുന്ദരമീ ജന്മം....
സിസ്റ്റര്‍ റോസിലിയുടെ വരികള്‍ക്ക്
ജെര്‍സണ്‍ ആന്‍റെണിയുടെ ഈണം.
ആലാപനം സുജാത.

c) പിതാവേ... ക്ഷമിക്കേണമേ... 
കെസ്റ്റര്‍ ആലപിച്ച ഗാനം ചിട്ടപ്പെടുത്തിയത്
സിബിച്ചന്‍ ഇരിട്ടിയാണ്.
രചന സിസ്റ്റര്‍ റോസിലി ജോണ്‍.

വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ ഗാനമഞ്ജരി : സിസ്റ്റര്‍ റോസിലി ജോണിന്‍റെ ഭക്തിഗാനങ്ങള്‍
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 August 2020, 11:41