തിരയുക

Vatican News
സിറിയയിൽ കലാപങ്ങളിൽ തകർന്ന കെട്ടിടങ്ങൾ...  സിറിയയിൽ കലാപങ്ങളിൽ തകർന്ന കെട്ടിടങ്ങൾ...   (AFP or licensors)

സിറിയാ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നു. ഐക്യദാർഢ്യം അഭ്യർത്ഥിച്ച് ഡമാസ്കസിലെ ബാബ് തൗമാ ആശ്രമത്തിന്റെ രക്ഷാധികാരി

സിറിയൻ ജനതയെ ഒരിക്കലും മറക്കരുതെന്ന അഭ്യർത്ഥനയുമായി ഡമാസ്കസിലെ ബാബ് തൗമാ ആശ്രമത്തിന്റെ രക്ഷാധികാരിയായ ഫാ. ബാജത് കരാകാഹ് ജൂലൈ ആറാം തിയതി വിശുദ്ധ സ്ഥലത്തിന്റെ സംരക്ഷയ്ക്കായുള്ള പോർട്ടലിൽ സഹായം ആവശ്യപ്പെട്ടു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

“ഈ ദുഷ്‌കരമായ സാഹചര്യത്തിൽ നിങ്ങളുടെ ഉപവിയെയും, സാമീപ്യത്തെയും ആശ്രയിക്കുകയല്ലാതെ മറ്റൊരു പരിഹാരവുമില്ല എന്ന് വെളിപ്പെടുത്തിയ ഫാ. ബാജത് കരാകാഹ് സഭയെന്ന നിലയിൽ തങ്ങൾ ജനങ്ങളോടു അടുക്കാൻ ശ്രമിക്കുന്നുവെന്നും, ആരെയും ആഹാരം കൂടാതെ ഉപേക്ഷിക്കരുതെന്നും,എന്നാൽ നിങ്ങളുടെ പിന്തുണയും, ഉപവിയുമില്ലാതെ തങ്ങളുടെ ദൗത്യം തുടരാൻ കഴിഞ്ഞില്ലെന്നും ചൂണ്ടികാണിച്ചു.

ഇന്ന് സിറിയയിലെ ജനങ്ങൾ ദാരിദ്ര്യത്തിലാണ് കഴിയുന്നതെന്നും പത്ത് വർഷങ്ങളായി തുടരുന്ന യുദ്ധവും, കൊറോണാ വൈറസ് വിതയ്ക്കുന്ന ഭീകരതയും കൂടാതെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയും രാജ്യത്തെ ഭീഷണിപ്പെടുത്തുന്നുവെന്നും അദ്ദേഹം വിശദ്ധീകരിച്ചു. സിറിയൻ ലീറയുടെ മൂല്യം നഷ്ടപ്പെടുകയും എന്നാൽ വില മൂന്നിരട്ടിയിലധികമായി വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, പ്രാദേശിക ജനതയ്ക്ക് സാധാരണ നിലയിലേക്കുള്ള തിരിച്ചുവരവും, ഭക്ഷണവും, അവശ്യവസ്തുക്കളും വാങ്ങുന്നതിലും ഏറെ ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

“ഇന്ന് രണ്ട് കിലോ മാംസം വാങ്ങാൻ ഒരു കുടുംബത്തിലെ പിതാവ് ഒരു മാസം മുഴുവൻ ജോലിചെയ്യേണ്ടി വരുന്നുവെന്നും, ഒരു കുട്ടിക്ക് സ്കൂൾ ഫീസ് അടയ്ക്കാൻ ഒരു വർഷം മുഴുവൻ അദ്ധ്വാനിക്കേണ്ടി വരുമെന്നും അദ്ദേഹം വിശദീകരിച്ചു. വീടുകളിൽ നടത്തിയ സന്ദർശനത്തിൽ ഭക്ഷണം കഴിക്കാൻ പോലും ഒന്നുമില്ലാത്ത വ്യക്തികളെ കണ്ടെത്തിയെന്നും അതിനാൽ ബുദ്ധിമുട്ടിലായിരിക്കുന്ന കുടുംബങ്ങളെ സഹായിക്കാൻ ആവശ്യപ്പെടുന്നുവെന്നും ഫാ. ബാജത് കരാകാഹ് അഭ്യർത്ഥിച്ചു.

07 July 2020, 09:57