അർജന്‍റീനയിലെ സാമൂഹ്യ വാരത്തിന്റെ ഭാഗമായ ചിത്രം... അർജന്‍റീനയിലെ സാമൂഹ്യ വാരത്തിന്റെ ഭാഗമായ ചിത്രം... 

അർജന്റീനയിലെ സാമൂഹ്യ വാരം: സാമൂഹ്യ രാഷ്ട്രീയ ഐക്യത്തിനായുള്ള അവസരമായി മഹാമാരി

കോവിഡ് 19 ന്റെ സാഹചര്യത്തിൽ അഞ്ച് ദിവസങ്ങളിലായി ഇന്റെര്‍നെറ്റ് വഴി ആചരിക്കപ്പെട്ട അർജന്‍റീനയിലെ സാമൂഹ്യ വാരത്തിന്റെ ശീർഷകം, കഴിഞ്ഞ മാർച്ച് 27 ന് നല്‍കിയ അത്യസാധരണ ഊർബി എത് ഓർബിയിൽ ഫ്രാൻസിസ് പാപ്പാ ഉച്ചരിച്ച " ആരും സ്വയം രക്ഷപ്പെടുന്നില്ല" എന്ന വാക്കുകളാണ്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

മനുഷ്യന്റെ ദുർബ്ബലതയും, ഒരുമിച്ച് തുഴയാനുള്ള അടിയന്തരാവസ്ഥയും, ഐക്യമത്യത്തിന്റെയും പരസ്പര കരുതലിന്റെയും ആ വിളി, സാമൂഹ്യ വാരം 2020ലെ ഡിജിറ്റൽ സമ്മേളനത്തിൽ പങ്കെടുത്തവരെ സാമൂഹ്യ പരിവർത്തനത്തിന്റെആവശ്യകതയിലേക്ക് ബോധവാന്മാരാക്കി. അർജന്‍റീനയിലെ മെത്രാൻ സമിതിയുടെ അന്തിമ സന്ദേശത്തിൽ ഈ മഹാമാരി സമൂഹത്തിന്റെ നന്മ ലക്ഷ്യംവച്ചുള്ള പരിവർത്തനത്തിനുള്ള അവസരമാക്കാനും, സമത്വമുള്ള ഒരു സമൂഹം കെട്ടിപ്പടുക്കാൻ തൊഴിലിന്റെമഹത്വവും പരസ്പര സംവാദവും ഉൾക്കൊണ്ട ആഴമാർന്ന മാനുഷീകവും പരിസ്ഥിതിപരവുമായ മാനസാന്തരവും ആവശ്യമാണെന്ന് ചൂണ്ടിക്കാണിച്ചു.

സമൂഹത്തിലെ എല്ലാ വിഭാഗത്തിൽ നിന്നുമുള്ള വിദഗ്ദ്ധരും പ്രതിനിധികളും പങ്കെടുത്തതിന്റെ വെളിച്ചത്തിൽ കോവിഡ് 19 രാജ്യത്തിലുണ്ടാക്കിയ ആഘാതം ഒരു അവസരമാക്കി മാറ്റാൻ,  കൂടി ആലോചനകളും സംവാദങ്ങങ്ങളും വിദ്യാഭ്യാസ, നീതിന്യായ തലങ്ങൾ ഉൾപ്പെടെ സമൂഹത്തിന്റെവിവിധ സംവിധാനങ്ങളിൽ മാറ്റങ്ങൾ വരുത്താൻ സമൂഹ്യ രാഷ്ട്രീയ യോജിപ്പുകൾ ആവശ്യമാണെന്നും എടുത്തു പറഞ്ഞു. സാമ്പത്തീക രംഗം വളരണം എന്നാൽ അത് മനുഷ്യ വ്യക്തിയുടെയും പരിസ്ഥിതിയുടേയും സംതുലിതാവസ്ഥ നിലനിർത്തിക്കൊണ്ടാവണം എന്ന Laudato Si യുടെ പ്രചോദനം സന്ദേശത്തിൽ അടിവരയിട്ടു. ഡിജിറ്റൽ മാധ്യമങ്ങളുടെ പ്രാധാന്യം ചൂണ്ടിക്കാണിച്ച് വിദ്യാഭ്യാസ മേഖലയിൽ അതിന്റെ ഉപയോഗം പ്രയോജനപ്പെടുത്താനും ഇന്റർനെറ്റ് ഒരു "മനുഷ്യാവകാശമാക്കി "മാറ്റി സാമൂഹ്യ അകലം കുറക്കാനും സാമൂഹ്യ വാരം 2020  ആവശ്യപ്പെട്ടു. പ്രത്യാശയോടെ പ്രവർത്തിക്കാൻ ക്ഷണിച്ചു കൊണ്ട് " ദരിദ്രർക്ക് പ്രത്യാശയില്ലെങ്കിൽ ആർക്കും പ്രത്യാശയില്ല " എന്നോർമ്മിച്ച് പ്രവർത്തിക്കാൻ ആഹ്വാനം ചെയ്തു കൊണ്ടാണ് മെത്രാൻ സമിതിയുടെ സന്ദേശം അവസാനിപ്പിക്കുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 July 2020, 15:32