പുതിയ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കാൻ  ഡോമിനിക്ക് റിപ്പബ്ളിക്കിലെ ജനങ്ങൾ വോട്ടു ചെയ്യുന്നു. പുതിയ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കാൻ ഡോമിനിക്ക് റിപ്പബ്ളിക്കിലെ ജനങ്ങൾ വോട്ടു ചെയ്യുന്നു. 

ഡോമിനിക്കൻ റിപ്പബ്ളിക്കിലെ പ്രസിഡണ്ട് തിരഞ്ഞെടുപ്പ്

പുതിയ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കാൻ ജൂലൈ അഞ്ചാം തിയതി ഞായറാഴ്ച്ച ഡോമിനിക്ക് റിപ്പബ്ളിക്കിലെ ജനങ്ങൾ വോട്ടു ചെയ്തു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

കഴിഞ്ഞ മാസം കോവിഡ് ബാധിതനായ ആധുനീക വിപ്ലവ പാർട്ടിയുടെ പ്രതിപക്ഷ സ്ഥാനാർത്ഥി ലൂയിസ് അബിനാസർ ഇരുപത് പോയിന്റ്മായി മുൻ പൊതു പ്രവർത്തന മന്ത്രിയായ ഗൊൺസാലോക സ്തീല്ലോയ്ക്ക് മുന്നിലാണെന്ന് അഭിപ്രായ വോട്ടുകൾ സൂചിപ്പിക്കുന്നു. 16 വർഷമായി ഭരിക്കുന്ന ഡോമിനിക്ക൯ ലിബറേഷൻ പാർട്ടിയുടെ സ്ഥാനാർത്ഥിയാണ് കസ്ത്തീലിയോ. ആദ്യ തവണ തന്നെ വിജയിച്ച് രണ്ടാം ചുറ്റ് ഒഴിവാക്കാൻ സ്ഥാനാർത്ഥിക്ക് 50% ത്തിലധികം വോട്ട് കിട്ടണം. മുൻ പ്രസിഡണ്ട് ലെയൊണെൽ ഫെർണാൻഡസ് മൂന്നാം സ്ഥാനത്തും പുറത്തു പോകുന്ന പ്രസിഡണ്ടിന് ഡാനീലോ മെദീനാ ഭരണഘടന അനുസരിച്ച് വീണ്ടും മത്സരിക്കാൻ സാഹചര്യവുമില്ല.

മഹാമാരിയിൽ വലയുന്ന ജനങ്ങൾക്ക്, ടൂറിസം നേരിടുന്ന തിരിച്ചടികളും, അഴിമതിയും പ്രധാന പ്രശ്നങ്ങളാണ്. 190 പ്രതിനിധികളെയും (Deputies) 32 ആലോചനാ സഭാംഗങ്ങളെയുമാണ് (Senators) ജനങ്ങൾ തിരഞ്ഞെടുക്കേണ്ടത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 July 2020, 10:09