തിരയുക

2020.07.10 ANTONY ISAACS musicista indiano  per il programma serenata musicale cristiana 2020.07.10 ANTONY ISAACS musicista indiano per il programma serenata musicale cristiana 

ഐസക് ഡയമണ്ട് : അമല്‍ദേവ് കണ്ടെത്തിയ നല്ല ശബ്ദം

“ഐസക് ഡയമണ്ട്” എന്ന് അറിയപ്പെടുന്ന ആന്‍റെണി ഐസക് ആലപിച്ച മൂന്നു ഗാനങ്ങളാണ് ഈ മഞ്ജരി : ശബ്ദരേഖയോടെ...

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

ഐസക് ഡയമണ്ടിന്‍റെ ഭക്തിഗാനങ്ങള്‍

ബ്ലൂ ഡയമണ്ട് ഓക്കസ്ട്രയുടെ ഗായകന്‍ 
ഇടവകപ്പള്ളിയിലെ ഗായകസംഘത്തില്‍ പാടിത്തുടങ്ങിയ ആലപ്പി ബ്ലൂ ഡയമണ്ട് ഓര്‍ക്കസ്ട്രയുടെ (Blue Diamond Orchestra Alleppey) നായകനും മുഖ്യഗായകനുമായി  ഐസക്.
ആള്‍ ഇന്ത്യ റേഡിയോ (AIR), ടി.വി. ചാലനുകള്‍, കസെറ്റ്, സി.ഡി. കമ്പനികള്‍ എന്നിവയിലൂടെ ഈ നല്ല ശബ്ദത്തില്‍ ധാരാളം ഗാനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആലപ്പുഴ സ്വദേശിയായ ഐസക്  കേരള സര്‍ക്കാരിന്‍റെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനാണ്.   ജനകീയ വികസന പദ്ധതികള്‍ക്കും ഉപവി പ്രസ്ഥാനങ്ങള്‍ക്കുംവേണ്ടി തന്‍റെ ക്രിയാത്മകത ആന്‍റെണി ഉപയോഗപ്പെടുത്താറുണ്ട്.

ഫാദര്‍ സ്റ്റാനിസ്ലാവൂസ് കാക്കനാട്ട് തിരുവല്ലയുടെ മാതാ കമ്യൂണിക്കേഷന്‍സിനുവേണ്ടി (Maatha Communications Alleppey)  ഐസക് ആലപിച്ചതാണ് മഞ്ജരിയിലെ മൂന്നു ഗാനങ്ങളും.

 ഗാനങ്ങള്‍
1. അന്നപാനങ്ങളായ്...
പ്രഫസര്‍ മാത്യു ഉലകംതറ രചിച്ച ഗാനം
ജെറി അമല്‍ദേവ് ഈണംപകര്‍ന്നതാണ്.
ആലാപനം : ഐസക്കും സംഘവും

2. നിത്യപിതാവിന്‍റെ കതിരോ...
ഐസക് ആലപിച്ച ഗാനം
ചിട്ടപ്പെടുത്തിയത് ജെറി അമല്‍ദേവാണ്.
രചന ഫാദര്‍ സ്റ്റാനിസ്ലാവൂസ് കാക്കനാട്ട് തിരുവല്ല.

3. എന്തു നീ, എന്തുനീ...
ഗാനരചന ഫാദര്‍ സ്റ്റാനിസ്ലാവൂസ് കാക്കനാട്ട്.
സംഗീതം ജെറി അമല്‍ദേവ്.
ആലാപനം ഐസക് ഡയമണ്ട്.

വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ ഗാനമജ്ഞരി : ഗായകന്‍ ഐസക് ഡയമണ്ട് ആലപിച്ച ഭക്തിഗാനങ്ങള്‍
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 July 2020, 13:14