തിരയുക

ബുർക്കിനാ ഫാസോയിലെ അഭയാർത്ഥികളായി കഴിയുന്ന സ്ത്രീകളും കുട്ടികളും...(ഫയൽ ചിത്രം) ബുർക്കിനാ ഫാസോയിലെ അഭയാർത്ഥികളായി കഴിയുന്ന സ്ത്രീകളും കുട്ടികളും...(ഫയൽ ചിത്രം)  

ബുർക്കിനാ ഫാസോയിൽ രണ്ട് ദശലക്ഷത്തിലധികം ജനങ്ങൾ ക്ഷാമമനുഭവിക്കേണ്ടി വരുമെന്ന് കാരിത്താസ് ആപൽസൂചന നൽകി

ബുർക്കിനാ ഫാസോയിലെ പ്രാദേശിക കാരിത്താസാണ് ഈ അപായ സൂചന നൽകിയത്. ഇത് 2019 നെ അപേക്ഷിച്ച് മൂന്നിരട്ടി കൂടുതലാണ്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

പ്രാദേശിക കാരിത്താസ് ഡയറക്ടർ ഫാ. കോൺസ്റ്റാന്‍റിൻ സെറെ, ലോകം മറന്നുപോയ ഇവിടത്തെ പ്രതിസന്ധിയെ കുറിച്ച് സംസാരിക്കുകയും പ്രത്യേകിച്ച് ഒക്ടോബർ അവസാനം വരെ നീണ്ടുനിൽക്കുന്ന മഴക്കാലവും, പേമാരിയും അടുത്ത് വരുന്നതിനാൽ അന്താരാഷ്ട്ര സഹായത്തിന്റെ ആവശ്യകതയെയും സൂചിപ്പിച്ചു.

വരും മാസങ്ങളിൽ ജനങ്ങൾക്ക് പാർപ്പിടം, ഭക്ഷണം, കുടിവെള്ളം, ഉപജീവനമാർഗ്ഗം എന്നിവ നൽകാൻ ആറുലക്ഷം യൂറോയെങ്കിലും ആവശ്യമായി വരുമെന്നും കയാ, ഫഡാ, എൻനെഗൗർമാ, നൗനാ, ഡെഡൗഗൗ രൂപതകളിൽ താമസിക്കുന്ന 1,500 കുടുംബങ്ങളെ സഹായിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. ഓരോ കുടുംബത്തിനും അമ്പത് കിലോ അരി അല്ലെങ്കില്‍ ചോളവും, ഇരുപത്തി അഞ്ച് കിലോ ബീൻസും, അഞ്ച് ലിറ്റർ എണ്ണയും, രണ്ട് കിലോ ഉപ്പും പുതിയ ഭക്ഷണം വാങ്ങുന്നതിന് 5000 ഫ്രാങ്കും പ്രാദേശിക കറൻസിയിൽ (ഏകദേശം എട്ട് യൂറോയ്ക്ക് തുല്യമാണ്) നല്‍കപ്പെടും.

നാലുവർഷങ്ങളായി തുടരുന്ന അക്രമങ്ങളും, സംഘർഷങ്ങളും രാജ്യത്തിന്റെ വടക്ക് കിഴക്ക് അതിർത്തികളെ ഉലച്ചുവെങ്കിലും  ജനങ്ങളുടെ പ്രധാന അഭിലാഷം, സമാധാനത്തിലേക്കും സാധാരണനിലയിലേക്കുമുള്ള മടങ്ങിവരവാണെന്ന് ഫാ. സെറെയെ ഊന്നി പറഞ്ഞു. എന്നാൽ വളരെക്കാലമായി, സംഘർഷങ്ങൾ കുറയുന്നതിന്റെ ലക്ഷണമൊന്നും കാണാത്തതിനാൽ, ഭരണകൂടത്തിന്റെ ശ്രമങ്ങൾക്കിടയിലും സായുധ സംഘങ്ങൾ ഭീകരത വിതയ്ക്കുന്നത് തുടരുകയാണെന്നും ഫാ. സെറെ വ്യക്തമാക്കി.

സിറിയയിലെ ഭാവി ആശങ്കാജനകമാണെന്നും എന്നാല്‍ ദൈവത്തിലുള്ള വിശ്വാസത്തിലും ലോകമെമ്പാടുമുള്ള സഹോദരീ സഹോദരന്മാരുടെ സ്നേഹത്തിലും തങ്ങളുടെ പ്രവര്‍ത്തനം തുടരുകയാണെന്നും ബുർകിനോ ഫാസോ കാരിത്താസ് ഡയറക്ടർ ഫാ. സെറെയെ പറഞ്ഞു.

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 July 2020, 10:14