2020.06.05 JOBI KAVUNGAL rcj 2020.06.05 JOBI KAVUNGAL rcj 

ഫാദര്‍‍ ജോബി കാവുങ്കലിന്‍റെ ആത്മീയഗീതങ്ങള്‍

“സ്നേഹപൂര്‍വ്വം നല്കുന്നു നാഥാ...” എന്ന കാഴ്ചവയ്പു ഗാനവുമായി തുടക്കമിട്ട റൊഗേഷനിസ്റ്റ് സഭാംഗം ഫാദര്‍ ജോബി കാവുങ്കലിന്‍റെ ഗാനമഞ്ജരി - ശബ്ദരേഖയോടെ...

- ഫാദര്‍ വില്യം  നെല്ലിക്കല്‍

ഗാനമഞ്ജരി 11 - ആത്മീയഗീതികള്‍

ആരാധനക്രമ സംഗീതവഴികളിലെ
റൊഗേഷനിസ്റ്റ് വൈദികന്‍

ആശയവിനിമയ ശാസ്ത്രത്തില്‍ ഡോക്ടര്‍ ബിരുദധാരിയായ ഫാദര്‍ ജോബി കാവുങ്കല്‍ ആരാധനക്രമ ഗാനങ്ങളു‌ടെ നൂതനസരണി തേടിയാണ് ഗാനരചനയിലേയ്ക്ക്  പ്രവേശിച്ചത്. അദ്ദേഹത്തിന്‍റെ ഒട്ടുമിക്ക ഗാനങ്ങളും പുറത്തുവന്നിട്ടുള്ളത് പരിചയസമ്പന്നനായ സംഗീതജ്ഞന്‍ ജേക്കബ് കൊരട്ടിയുമായുള്ള കൂട്ടുകെട്ടിലാണ്. ഇന്ത്യയിലെ റൊഗേഷനിസ്റ്റ് സന്ന്യാസ സമൂഹങ്ങളുടെ പ്രൊവിഷ്യല്‍ സുപീരിയറായി സേവനംചെയ്യുന്ന ഫാദര്‍ കാവുങ്കല്‍ ദൈവശാസ്ത്ര അദ്ധ്യാപകനും ഗ്രന്ഥകര്‍ത്താവും പ്രഭാഷകനുമാണ്. ഗാനരചന ആത്മീയതയായി ഹൃദയത്തിലേറ്റുന്ന അദ്ദേഹം ചാലക്കുടി സ്വദേശിയാണ്.

ഗാനങ്ങള്‍
ഒന്ന് : സ്നേഹപൂര്‍വ്വം നല്കുന്നു നാഥാ 
ആലാപനം : കെസ്റ്റര്‍
സംഗീതം : ജേക്കബ് കൊരട്ടി.
രചന : ഫാദര്‍ ജോബി കാവുങ്കല്‍

രണ്ട് : ഒരു തുള്ളിവെള്ളം കാസയില്‍ 
ആലാപനം: കെസ്റ്ററും സംഘവും
സംഗീതം : ജേക്കബ് കൊരട്ടി
രചന : ഫാദര്‍ ജോബി കാവുങ്കല്‍

മൂന്ന് : അരികിലിരിക്കും സോദരനില്‍ 
ആലാപനം : കെസ്റ്റര്‍
സംഗീതം : ജേക്കബ് കൊരട്ടി.
രചന : ഫാദര്‍ ജോബി കാവുങ്കല്‍

വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ ഗാനമജ്ഞരി - ഫാദര്‍ ജോബി കാവുങ്കലിന്‍റെ ഭക്തിഗാനങ്ങള്‍. 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 June 2020, 12:08