യൂറോപ്പ് യൂണിയന്‍റെ പതാക... യൂറോപ്പ് യൂണിയന്‍റെ പതാക... 

മഹാമാരിയുടെ ഭീതി തുടരുന്നെങ്കിലും യൂറോപ്പിന്‍റെ അതിർത്തികൾ തുറന്നു

തിങ്കളാഴ്ച്ചയോടെ കൊറോണാ വൈറസ് മൂലം മൂന്ന് മാസമായി അടച്ചിട്ടിരുന്ന യൂറോപ്പിന്‍റെ അതിർത്തികൾ തുറന്നു. എന്നാൽ പല നിയന്ത്രണങ്ങളും വ്യക്തമല്ലാത്തതിനാൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ബുദ്ധിമുട്ടുകളും നേരിടേണ്ടി വരും.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍  ന്യൂസ്

കാര്യമായ ആഘോഷങ്ങളില്ലാതെയാണ് അതിർത്തികളിലുള്ള നിയന്ത്രണങ്ങൾ കഴിഞ്ഞ രാത്രിയിൽ ജർമ്മനിയിലും ഫ്രാൻസിലും മറ്റിടങ്ങളിലും നീക്കിയത്. കഠിനമായി കൊറോണാ വൈറസ് ബാധയേറ്റ ഇറ്റലി അതിന്‍റെ അതിര്‍ത്തികൾ തുറന്ന് രണ്ടാഴ്ച്ചകൾക്ക് ശേഷമാണ് മറ്റു രാജ്യങ്ങൾ തങ്ങളുടെ അതിർത്തികൾ തുറന്നത്. കൊറോണാ വൈറസ് 182,000 ജീവിതങ്ങളെ കവർന്ന യൂറോപ്യൻ ഭൂഖണ്ഡത്തിൽ ഈ വേനൽക്കാലം എങ്ങനെ യാത്ര ചെയ്യുമെന്നതിന് തീർച്ചയില്ല. എങ്കിലും യൂറോപ്യൻ യൂണിയന്‍റെ 27 രാജ്യങ്ങളും ഷെങ്കനിൽ പാസ്പോർട്ട് ഇല്ലാതെ യാത്ര ചെയ്യാവുന്ന ചില യൂറോപ്യൻ യൂണിയനിൽപ്പെടാത്ത സ്വിറ്റ്ച്ചര്‍ലന്‍റ് പോലുള്ള രാജ്യങ്ങൾ ഇപ്പോഴും അമേരിക്കക്കാർക്കും ഏഷ്യക്കാർക്കും അന്തർദേശീയ വിനോദ സഞ്ചാരികൾക്കായി തുറന്ന് കൊടുക്കുന്നില്ല. 

ഫ്രാൻസിന്‍റെ പ്രസിഡണ്ട് ഇമ്മാനുവൽ മക്റോൺ ശ്രദ്ധവേണമെന്ന് ഓർമ്മിപ്പിക്കുകയും ജൂലൈ ഒന്ന് മുതൽ യൂറോപ്പിന് വെളിയിൽ നിന്നുള്ള സഞ്ചാരികളെ അനുവദിക്കുമെന്നും അറിയിക്കുകയും ചെയ്തു. യൂറോപ്പിലെ ടൂറിസം മേഖല വീണ്ടും പുനരാംഭിക്കേണ്ടത് ആവശ്യമാണെന്നും സാമ്പത്തീക ഞെരുക്കത്തിലായ രാജ്യങ്ങൾക്ക് അത് സഹായമാകുമെന്നും കരുതപ്പെടുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 June 2020, 13:49