കോവിഡ് 19 മഹാമാരിയിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കകുന്ന സന്ന്യാസിനികൾ... കോവിഡ് 19 മഹാമാരിയിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കകുന്ന സന്ന്യാസിനികൾ...  

ബ്രിട്ടീഷ്,അമേരിക്കൻ എംബസ്സികൾ സന്യാസിനികളെ ആദരിച്ച് സിംപോസിയം നടത്തി

പരിശുദ്ധ സിംഹാസനത്തിലെ ബ്രിട്ടീഷ് - അമേരിക്കൻ എംബസികൾ ഒരുമിച്ച് പാവപ്പെട്ടവർക്കും ബലഹീനർക്കുമായുള്ള സഭയുടെ പ്രേഷിത വേല ചെയ്യുന്ന സന്യാസിനികളെ ആദരിക്കാൻ " മുൻനിരയിലെ സന്യാസിനികൾ " എന്ന ശീർഷകത്തിൽ ഒരു മണിക്കൂർ ഓൺലൈൻ സിംപോസിയമാണ് ജൂണ്‍ ഇരുപത്തി മൂന്നാം തിയതി രാവിലെ റോമിലെ പ്രാദേശീക സമയം 11 മണിക്ക് നടത്തിയത്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

സിംപോസിയത്തിന് മുന്നോടിയായി പരിശുദ്ധ സിംഹാസനത്തിലേക്കുള്ള അമേരിക്കയുടെ അംബാസഡർ കലിസ്റ്റ ഗിംഗ് റിഷും, ബ്രിട്ടീഷ് അംബാസഡർ സാലി ആക്സ്വർത്തിയും വത്തിക്കാൻ വാർത്താ വിഭാഗത്തിന് എഴുതി നൽകിയ പ്രസ്താവനയിൽ സന്യാസിനികളുടെ പ്രവർത്തികളെ പുകഴ്ത്തിക്കൊണ്ട്,  അവരെ "കത്തോലിക്കാ സഭയിലെ  പാടി വാഴ്ത്താത്ത നായിക"മാരെന്നും അവരുടെ പ്രവർത്തികൾ പലപ്പോഴും വിലമതിക്കപ്പെടുകയോ ശ്രദ്ധിക്കപ്പെടുകയോ ചെയ്യാറില്ല എന്നും, അമേരിക്കൻ എംബസ്സിയിലെ സുഹൃത്തുക്കളുടെ പോലെ സമൂഹത്തിലെ ഏറ്റം ബലഹീനരായവരുടെ കരുതലിനായി നടത്തുന്ന    സ്ത്രീപുരുഷ സന്യസ്തരുടെ പ്രവർത്തനങ്ങളെ തങ്ങളും വിലമതിക്കുന്നു എന്നും അറിയിച്ചു.

ഈ സിംപോസിയം നടത്തിയത് ഒട്ടനവധി പേർ കോവിഡ് 19 മായി ബന്ധപ്പെട്ട് ഏറ്റം ദുരിതമനുഭവിക്കുന്ന നേരത്താണ്. സന്യസ്തർ അവർക്കായി അവിശ്രമം പരിശ്രമിക്കുന്നു, തൊഴിലില്ലായ്മയിലും, ദാരിദ്ര്യത്തിലും, ഭക്ഷണമില്ലായ്മയിലും കഷ്ടപ്പെടുന്നവരെ സഹായിക്കുന്നു. ഇക്കാര്യമാണ് തങ്ങളുടെ സിംപോസിയത്തിൽ പ്രധാന വിഷയമാക്കപ്പെടുന്നതെന്നും, സന്യാസിനികളാണ് ഇക്കാര്യത്തിൽ തങ്ങളുടെ ഏറ്റം ഫലപ്രദമായ സഹായികളെന്നും അഭിപ്രായപ്പെട്ടു.

ഇന്നത്തെ സിംപോസിയത്തിൽ വിദ്യാഭ്യാസ, മാനുഷ്യാവകാശ, മനുഷ്യക്കടത്ത് മേഖലകളിൽ  വളരെ അനുഭവസമ്പന്നരായ മൂന്ന് സന്യാസിനികൾ പങ്കെടുത്ത പാനൽ ചർച്ചകളും ഉണ്ടായിരുന്നു. വടക്കൻ ഘാനയിൽ അംഗവൈകല്യവുമായി ജനിക്കുന്ന കുട്ടികളെ ഏറ്റെടുക്കുന്ന പരിശുദ്ധ കുർബ്ബാനയുടെ സ്നേഹസഭയുടെ സീപ്പീരിയർ ജനറൽ സി. സ്റ്റാൻ തെരേസ് മുമുനി, മനുഷ്യക്കടത്തിനെതിരേയും ചൂഷണത്തിനെതിരേയും പ്രവർത്തിക്കുന്ന സന്യസ്തരുടെ പ്രസിഡണ്ടായ സി. ഇ മെൽഡാ പൂലെ, ചാഡ് പോലെയുള്ള വെല്ലുവിളികൾ നേരിടുന്നയിടങ്ങളിൽ ആതുരാലായങ്ങൾ നടത്തുന്ന കംബോണി സഹോദരികളുടെ ജറുസലേമിലെ പ്രൊവിൻഷ്യൽ സുപ്പീരിയർ സി. അലീച്ചാ വക്കാസ് എന്നിവരാണവർ.

"സർക്കാരുകളും, മാനുഷീക സംഘടനകളും എത്താത്തയിടങ്ങളിൽ പുറംതള്ളപ്പെട്ട നിരാലംബരായ അനേകായിരങ്ങൾക്ക് പ്രതീക്ഷയുടെ അവസാന വെളിച്ചമാണ് അവർ, ശബ്ദമില്ലാത്തവരുടെ ശബ്ദവും ", അമേരിക്കയുടെ പരിശുദ്ധ സിംഹാസനത്തിലേക്കുള്ള അംബാസഡറായ ഗിംഗ്റിഷ് ഓർമ്മിച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 June 2020, 15:42