ലോക്ക് ഡൗണിലായിരിക്കുന്ന ലിസ്ബണിലെ ഒരു നഗരം. ലോക്ക് ഡൗണിലായിരിക്കുന്ന ലിസ്ബണിലെ ഒരു നഗരം. 

ലിസ്ബണിലെ കാരിത്താസ് ഭക്ഷണം ഉറപ്പാക്കുന്നു

ലിസ്ബണിലെ കാരിത്താസ് ഭവനരഹിതർക്കും, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും ഭക്ഷണം ഉറപ്പാക്കുന്ന പദ്ധതികൾക്ക് പിന്തുണ പ്രഖ്യാപ്രിച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

മഹാമാരിയുടെ ഈ കാലഘട്ടത്തിൽ ലിസ്ബൺ പാത്രിയാർക്കേറ്റിന്റെ കീഴിൽ ഉൾപ്പെടുന്ന പ്രദേൾങ്ങളിലെ ജനങ്ങൾ പട്ടിണി അനുഭവിക്കുകയില്ലെന്ന് ഉറപ്പാക്കുന്ന സ്ഥാപനങ്ങൾ തുടർന്നും പ്രവർത്തികമെന്ന് ലിസ്ബൺ രുപതാ കാരിത്താസ് മാർച്ച് മുപ്പതാം തിയതി ഇറക്കിയ പ്രസ്താവനയിൽ വെളിപ്പെടുത്തി.  ഇതിന്റെ ഭാഗമായി 1500000 യൂറോ സംഭാവനയായി നൽകുകയും ചെയ്യും. 450 ഓളം വരുന്ന ഭവനരഹിതർക്ക് ഭക്ഷണം നൽകുന്ന 'വിദാ ', 'പിസാ ' എന്ന സമൂഹങ്ങൾക്കും, ഭക്ഷണ മാലിന്യത്തിനെതിരെ പ്രവർത്തിക്കുകയും, മിച്ചഭക്ഷണം വിതരണം ചെയ്യുകയും, പ്രതിമാസം 45,000 പേർക്ക് ഭക്ഷണം നൽകുകയും ചെയ്യുന്ന Refood എന്ന സ്ഥാപനം തുടങ്ങി 380 സ്ഥാപനങ്ങൾക്കും, 80,000 ജനങ്ങളെ പ്രതിദിനം 1382 പേർക്ക് ഭക്ഷണം വിളമ്പുന്ന ലിസ്ബണിലെ പാട്രിയാർക്കേറ്റിലുൾപ്പെട്ട 5 ഇടവകകൾക്കും സാമ്പത്തിക സഹായം ലഭ്യമാകുമെന്ന് ലിസ്ബണിലെ കാരിത്താസ് വ്യക്തമാക്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 April 2020, 11:12