കൊറോണ വൈറസ് കൊറോണ വൈറസ് 

"കോവിദ് 19" ബാധിതരോട് ഐക്യദാര്‍ഢ്യവുമായി !

"കൊറോണ വൈറസും" ഈ അണുബാധയാലുള്ള "കോവിദ് 19" (COVID 19) രോഗവും ബാധിച്ചുട്ടുള്ളവരെ ഏകാന്തതയിലേക്ക് തള്ളിയിടാതിരിക്കാന്‍ ഭാരതത്തിലെ കത്തോലിക്കാ ആരോഗ്യ സംഘന ആധുനിക വിനിമയോപാധിയുമായി രംഗത്ത്.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ലോകത്തെ ആശങ്കയിലാഴ്ത്തിയിരിക്കുന്ന കൊറോണ വൈറസ് ബാധിതരെ ഏകാന്തതയിലേക്ക് തള്ളി വിടാതിരിക്കുന്നതിനും അവരുടെ ചാരെ ആദ്ധ്യാത്മിക സാന്നിധ്യം ഉറപ്പാക്കുന്നതിനും ഭാരതത്തിലെ കത്തോലിക്കാ ആരോഗ്യസംഘടനയായ ചായ് (CHAI) അഥവാ (CATHOLIC HEALTH ASSOCIATION OF INDIA) ഒരു വെബ് താള്‍ തുറന്നിരിക്കുന്നു.

WWW.CORONACARE.LIFE എന്ന വിലാസത്തിലുള്ള ഈ വെബ്താള്‍ ഫെബ്രുവരി 26-നാണ് തുടങ്ങിയത്.

കൊറോണ വൈറസു ബാധിതരുമായി വീഡിയൊ ചാറ്റ്, ഈ മെയില്‍ തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെ സംവദിക്കുകയും അവരുടെ ചാരെ ആയിരിക്കുകയുമാണ് ഇതിന്‍റെ   ലക്ഷ്യം.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 March 2020, 09:52