Precaution against coronavirus and COVID-19 in India Precaution against coronavirus and COVID-19 in India 

കുട്ടികളുടെ വിദ്യാഭ്യാസത്തെ തളര്‍ത്തുന്ന കൊറോണാ വൈറസ്

യുഎന്നിന്‍റെ സാംസ്കാരിക വകുപ്പ് “യുനേസ്കോ”യുടെ റിപ്പോര്‍ട്ട് :

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

കൊറോണയെ ഭയന്ന് കോടിയില്‍ അധികം കുട്ടികള്‍
കൊറോണ വൈറസുമൂലം രണ്ടു കോടിയില്‍ അധികം കുട്ടികള്‍ക്ക് തല്ക്കാലം വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഇല്ലാതായിട്ടുണ്ടെന്ന് ഐക്യരാഷ്ട്ര സംഘടയുടെ സാംസ്കാരിക വിഭാഗം, യുനെസ്കോയുടെ നിരീക്ഷണം. മാര്‍ച്ച് 5-Ɔο തിയതി വ്യാഴാഴ്ച യുനെസ്കോയുടെ ഡയറക്ടര്‍ ജനറല്‍, ഓഡ്രി അസൂളെ പാരീസ് ആസ്ഥാനത്തുനിന്നും ഇറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മൂന്നു ഭൂഖണ്ഡങ്ങളിലെ 22 രാജ്യങ്ങളിലാണ് 2 കോടി 90 ലക്ഷത്തില്‍ അധികം കുട്ടികള്‍ക്ക് താല്കാലികമായിട്ടാണെങ്കിലും വിദ്യാഭ്യാസ സൗകര്യങ്ങള്‍ നഷ്ടമായിരിക്കുന്നത്. വൈറസ് ഭയന്ന് വിദ്യാലയങ്ങള്‍ ഈ രാജ്യങ്ങളില്‍ അടച്ചിരിക്കുകയാണെന്ന് പ്രസ്താവന വ്യക്തമാക്കി.

ഇത്ര ഭീമമായ തടസ്സം ചരിത്രത്തില്‍ ആദ്യം
ആഗോളതലത്തില്‍ ഉയര്‍ന്ന ആരോഗ്യ പ്രതിസന്ധിമൂലം കൂട്ടുകളുടെ വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഇത്രയേറെ ഭീമമായി തടസ്സപ്പെടുന്നത് ചരിത്രത്തില്‍ ആദ്യമാണെന്നും യുനേസ്കോയുടെ പ്രസ്താവന നിരീക്ഷിച്ചു. സൗകര്യപ്പെടുന്നിടങ്ങളില്‍ വിദൂര പഠനസഹായ സാമഗ്രികള്‍ (Distant learning methods) ഉപയോഗപ്പെടുത്തിക്കൊണ്ട് മുറിഞ്ഞുപോയ പാഠ്യപദ്ധതികള്‍ പുനരാവിഷ്ക്കരിക്കാന്‍ പരിശ്രമിക്കുകയാണെന്ന് ഓഡ്രി അസൂളെ അറിയിച്ചു. അതുപോലെ ഭൂമിയുടെ വലിയ ആരോഗ്യപ്രതിസന്ധിയായ “കോവിഡ് 19” എന്ന “കൊറോണ വൈറസ്സി”നെ നേരിടുവാനും യുനേസ്ക്കൊ  (UNESCO - United Nations' Educational Social & Cultural Organization)  പദ്ധതി ഒരുക്കിയിട്ടുണ്ടെന്ന് പ്രസ്താവന വ്യക്തമാക്കി.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 March 2020, 11:15