തിരയുക

2019ൽ പനാമയി ൽ നടന്ന  ലോകായുവജന സംഗമത്തില്‍ പാപ്പാ... 2019ൽ പനാമയി ൽ നടന്ന ലോകായുവജന സംഗമത്തില്‍ പാപ്പാ...  

യുവാക്കളായ തടവുകാർക്ക് നവീകരണത്തിന്‍റെ പ്രത്യാശ

യുവാക്കളായ തടവുകാരെ ലോക യുവജന സംഗമത്തിൽ പങ്കെടുപ്പിക്കാന്‍ ആവശ്യമായ ഒരുക്കങ്ങൾ വിഭാവനം ചെയ്യാൻ ലോകയുവജനദിനത്തിന്‍റെ സംഘാടകരായ മെത്രാന്മാർ ആവശ്യപ്പെട്ടു.

2022ൽ ലിസ്ബണിൽ നടക്കാനിരിക്കുന്ന ലോകായുവജന സംഗമം പ്രമാണിച്ച്  തടവുകാരുടെ അജപാലനത്തിനായുള്ള സന്നദ്ധ സേവകരോടു യുവാക്കളായ തടവുകാരെ ലോക യുവജന സംഗമത്തിൽ പങ്കെടുപ്പിക്കാന്‍ മെത്രാന്മാർ ആവശ്യപ്പെട്ടു. തടവുകാരാണെങ്കിലും, സ്വാതന്ത്ര്യത്തിനു പരിമിതികളുണ്ടെങ്കിലും, അവരെ കൂടി പങ്കെടുപ്പിക്കേണ്ടത് വളരെ പ്രാധാന്യമർഹിക്കുന്നതാണെന്ന് ലിസ്ബണ്‍ സഹായ മെത്രാൻ മോണ്‍. ജൊവാക്കിം മെന്‍റസ്സ് അഭിപ്രായപ്പെട്ടു. ലോക യുവജന ദിനത്തിന്‍റെ ഒരുക്കങ്ങളെ കുറിച്ചുള്ള കാര്യങ്ങൾ ഫാത്തിമയിൽ വെച്ച് അജപാലന സംഘത്തിന്‍റെ മുന്നിൽ അവതരിക്കുമ്പോഴാണ് അദ്ദേഹം ഇത് വെളിപ്പെടുത്തിയത്. ലോക യുവജനദിന സംഘാടകർ ആരെയും ഒഴിവാക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന്" ലോകയുവജനദിനം: തടവറ പ്രേഷിതത്വത്തിന്‍റെ വെല്ലുവിളികൾ" എന്ന വിഷയത്തെ ആസ്പദമാക്കി മോൺ. മെന്‍റസ്സ് സംസാരിച്ചു.

11 February 2020, 15:56