മോന്തെനേഗ്രോ പ്രസിഡണ്ട് പാപ്പായെ വത്തിക്കാനില്‍ സന്ദര്‍ശിച്ചപ്പോള്‍ ... മോന്തെനേഗ്രോ പ്രസിഡണ്ട് പാപ്പായെ വത്തിക്കാനില്‍ സന്ദര്‍ശിച്ചപ്പോള്‍ ... 

മോന്തെ നേഗ്രോയിൽ മതസ്വതന്ത്ര്യ നിയമം പ്രാബല്യത്തിൽ വന്നു

ശക്തമായ എതിർപ്പു പ്രകടിപ്പിച്ച് അയൽരാജ്യമായ സെർബിയ.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

മോന്തെനേഗ്രോയിൽ കഴിഞ്ഞ ഡിസംബർ മാസം അംഗീകരിച്ച മതസ്വാതന്ത്ര്യ നിയമം  നിലവിൽ വന്നു. ശക്തമായ എതിർപ്പു പ്രകടിപ്പിച്ച് അയൽരാജ്യമായ സെർബിയ മുന്നിലുണ്ട്. കാരണം ഇവിടെയുള്ള സെർബിയൻ ഓർത്തഡോക്സ് സഭയുടെ സ്ഥലങ്ങളും, സ്വത്തുക്കളും, പള്ളികളും, ആശ്രമങ്ങളും കണ്ടു കെട്ടാനുള്ള അധികാരം നൽകുന്നതാണ് പുതിയ നിയമം. കണ്ടുകെട്ടൽ ഒഴിവാക്കാനായി മോന്തെനേഗ്രോ, സെർബിയ, ക്രൊയേഷ്യ, സ്ലോവാനിയ ഉൾപ്പെട്ടിരുന്ന സെർബിയൻ സാമ്രാജ്യത്തിന്‍റെ ഭാഗമായിരുന്ന  1918 മുതലുള്ള  വസ്തുവകകളുടെ മേല്‍ തങ്ങള്‍ക്കുള്ള ഉടമസ്ഥാവകാശം വിവിധ മതവിഭാഗങ്ങൾക്ക്കാണിക്കേണ്ടി വരും. പോഡ് ഗോറിക്കയുടെ ഈ നിയമ നിർമ്മാണം ബെൽഗ്രേഡുമായുള്ള ബന്ധം ഏറെ വഷളാക്കിയിട്ടുണ്ട്. പ്രാദേശീക ഓർത്തഡോക്സ് സഭയും സർക്കാരും പല നാളുകളായി നടക്കുന്ന പ്രകടനങ്ങൾക്ക് പിന്തുണയേകുന്നുമുണ്ട്. 2006ലാണ് മോന്തേനേഗ്രോ സെർബിയൻ യൂണിയനിൽ നിന്ന് ഒരു ജനഹിതപരിശോധന വഴി സമാധാനപൂർവ്വം സ്വാതന്ത്ര്യം നേടിയത്. അന്നു മുതൽ പോഡ്ഗോറിക്ക തങ്ങളുടെ ദേശീയത ഉറപ്പിക്കാൻ നടപടികൾ സ്വീകരിച്ചിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 January 2020, 11:05