തിരയുക

സംഘര്‍ഷവേദിയായ നൈജീരിയയില്‍ നിന്നുള്ള ഒരു ദൃശ്യം സംഘര്‍ഷവേദിയായ നൈജീരിയയില്‍ നിന്നുള്ള ഒരു ദൃശ്യം 

നൈജീരിയായില്‍ സെമിനാരി ആക്രമണം, വൈദികാര്‍ത്ഥികള്‍ ബന്ദികള്‍!

നൈജീരിയായിലെ നല്ലിടയന്‍റെ നാമത്തിലുള്ള സെമിനാരി സായുധര്‍ ആക്രമിക്കുകയും നാലു വൈദികാര്‍ത്ഥികളെ തട്ടിക്കൊണ്ടു പോകുകയും ചെയ്തു.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ആഫ്രിക്കന്‍ നാടായ നൈജീരിയായില്‍ നാലു വൈദികാര്‍ത്ഥികളെ സായുധര്‍ തട്ടിക്കൊണ്ടുപോയി.

സംഭവം നടന്നത് ഇക്കഴിഞ്ഞ എട്ടാം തീയതി (08/01/20) ആണെങ്കിലും വിവരം പുറത്തു വന്നത് ഇപ്പോള്‍ മാത്രമാണ്. 

“ക്ലേശിക്കുന്ന സഭയ്ക്കുള്ള സഹായം” (എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീട്) ആണ് ഈ വിവരം നല്കിയത്.

നൈജീരിയായിലെ കദുണ സംസ്ഥാനത്തില്‍ നല്ലിടയന്‍റെ നാമത്തിലുള്ള വലിയ സെമിനാരിയില്‍ (മേജര്‍ സെമിനാരി) സായുധര്‍ മിന്നാലാക്രമണം നടത്തുകയും സെമിനാരിവിദ്യാര്‍ത്ഥികളെ തട്ടികൊണ്ടുപോകുകയുമായിരുന്നു.

ഇവരെ വിട്ടയക്കുന്നതിന് ബന്ദികര്‍ത്താക്കള്‍ മോചനദ്രവ്യം ആവശ്യപ്പെട്ടിട്ടുണ്ട്.

സെമിനാരിക്കാരുടെ മോചനത്തിനായി ബന്ദികര്‍ത്താക്കളുമായി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 January 2020, 12:16