ബംബീനോ ജേസു ആശുപത്രിയില്‍ കഴിയുന്ന കുട്ടികള്‍ ബംബീനോ ജേസു ആശുപത്രിയില്‍ കഴിയുന്ന കുട്ടികള്‍ 

ബംബീനോ ജേസു ആശുപത്രിയില്‍ മുലപ്പാൽ ദാനം ഇരട്ടിച്ചു

പരിശുദ്ധ സിംഹാസനത്തിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന കുട്ടികളുടെ ആശുപത്രിയായ ബംബീനോ ജേസു ആശുപത്രിയിലേക്ക് കഴിഞ്ഞ വർഷം 133 അമ്മമാർ 758 ലിറ്റർ അമ്മിഞ്ഞപ്പാൽ ദാനം ചെയ്തു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

റോമിലെയും ലാത്സിയോ പ്രവിശ്യയിലേയും അമ്മമാരാണ് ആശുപത്രിയിലെ കുരുന്ന് രോഗികൾക്കായി ഈ ദാനം നടത്തിയത്.  BLUD എന്ന മുലപ്പാൽ ദാനശേഖര സംഘടനയാണ് ഈ വിലമതിക്കാനാവാത്ത ഭക്ഷണ ദ്രവ്യം സ്വീകരിച്ച്, ശുദ്ധീകരിച്ച്, രോഗികളായ ശിശുക്കൾക്ക് നൽകുന്നത്. 2019 ൽ ഇപ്രകാരം ശേഖരിച്ച മുലപ്പാൽ  പ്രത്യേക ചികിൽസാവശ്യങ്ങളോടെ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട 229 കുട്ടികൾക്കും, ഏതാണ് 200 ലിറ്ററോളം ലാത്സിയോ പ്രവിശ്യയിലെ മറ്റു് നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗമുള്ള ആശുപത്രികളിലേക്കും ലഭ്യമാക്കി. പുതിയ ഒരു വാഹനവും, വീടുകളിൽ പോയി ശേഖരിക്കാനുള്ള സൗകര്യവും കൂടുതൽ വിപുലമായ സാധ്യതകൾ നൽകുന്നു. മുലപ്പാൽ ദാനം രോഗബാധിതരായ കുട്ടികളുടെ നേരെ കാണിക്കുന്ന വിലമതിക്കാനാവാത്ത പ്രവര്‍ത്തിയാണ്.  ജീവൻരക്ഷയുടെ വളരെ അത്യാവശ്യമായ ഈ ഭക്ഷണം സ്വന്തം അമ്മയുടെ പാൽ കുടിക്കാനാവാത്ത, മാസം തികയാതെ ജനിക്കുന്ന, വയറ്റിൽ ശസ്ത്രക്രിയ നടത്തിയ, ഹൃദയത്തിന് അസുഖമുള്ള, ഭക്ഷണ പദാർത്ഥങ്ങളുടെ  അലർജിയുമായി ജനിക്കുന്ന കുട്ടികൾക്കാണ് എത്തിച്ചു നൽകുക. ആരോഗ്യവതികളായവരും, ശരിയായ ജീവിതചര്യ പിൻതുടരുന്ന എല്ലാ അമ്മമാർക്കും ഈ ദാന പ്രവർത്തിയിൽ പങ്കാരാകാൻ കഴിയുമെന്ന് ഇതിന്‍റെ ചുമതല വഹിക്കുന്ന ഗുലിയെൽമോ സാൽവത്തോരി അറിയിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 January 2020, 15:42