പൗരത്വഭേദഗതി നിയമത്തിനെതിരെ  കൊച്ചിയില്‍ നടന്ന മനുഷ്യചങ്ങല പ്രതിഷേധം പൗരത്വഭേദഗതി നിയമത്തിനെതിരെ കൊച്ചിയില്‍ നടന്ന മനുഷ്യചങ്ങല പ്രതിഷേധം 

പൗരത്വഭേദഗതി നിയമത്തിനെതിരെ കേരള ക്രൈസ്തവ സമൂഹം

ജനവരി 26ന് 7 മില്ല്യൺ ജനങ്ങളും, മെത്രാൻമാരും, വൈദീകരും സന്യസ്ഥരും ഉൾപ്പെടെ 620 കിലോമീറ്റർ മനുഷ്യചങ്ങല തീർത്ത് പൗരത്യ നിയമ ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധത്തിൽ കേരള ക്രൈസ്തവ സമൂഹം പങ്കാളികളായി.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

കേരളത്തിന്‍റെ പ്രധാന ഹൈവേയുടെ വശങ്ങളിൽ അണിചേർന്നു കൊണ്ടാണ് 65 വർഷം പഴക്കമുള്ള പൗരത്വ ബില്ലിന്‍റെ ഇപ്പോഴത്തെ ഭേദഗതിക്കെതിരെ പ്രതിഷേധം അറിയിച്ചത്. ഈ ഭേദഗതി വഴി അയൽരാജ്യങ്ങളായ പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, തുടങ്ങിയ ഇടങ്ങളിൽ നിന്നുള്ള അഭയാർത്ഥികളിൽ, മുസ്ലിംങ്ങൾ ഒഴിച്ചുള്ളവർക്ക് പൗരത്വം നൽകാൻ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

71 ആം ജനാധിപത്യദിനത്തിൽ നടത്തിയ  പ്രതിഷേധത്തിൽ ഈ ഭേദഗതി പിൻവലിക്കണമെന്നും ഇന്ത്യയുടെ മതനിരപേക്ഷതയും, ബഹുമത സ്വഭാവവും നിലനിർത്തണമെന്നും ആവശ്യപ്പെട്ടു. കമ്യൂണിസ്റ്റ് പാർട്ടിയും സഖ്യകക്ഷികളും സംഘടിപ്പിച്ച ഈ മനുഷ്യചങ്ങലയിൽ ക്രിസ്തീയ, മുസ്ലിം ജനവിഭാഗങ്ങളുടെ പങ്കാളിത്തം ശ്രദ്ധേയമായി. യാക്കോബായ സമൂഹത്തിന്‍റെ മെത്രാനായ ഗീവർഗ്ഗീസ് മാർ കൂറിലോസ് പ്രതിഷേധത്തിൽ പങ്കെടുത്തു കൊണ്ട് "ഇത് വെറും മുസ്ലിങ്ങൾക്കെതിരായ ഒന്നായി മാത്രം കാണരുതെന്നും, മതനിരപേക്ഷതയ്ക്ക് തന്നെ എതിരാണെന്നും,  എല്ലാവരും പ്രതിഷേധിക്കേണ്ട സമയമാണിതെന്നും അറിയിച്ചു.

കേരളത്തിലെ കത്തോലിക്കാ സമൂഹം പരസ്യമായി പ്രതിഷേധത്തിൽ പങ്കുകാരായില്ല എങ്കിലും അന്നേ ദിനം ലത്തീൻ സമുദായത്തിന്‍റെ പള്ളികളിൽ വായിക്കാൻ പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് ഒരു സർക്കുലര്‍ ലാറ്റിൻ മെത്രാൻ സമിതിയുടെ അദ്ധ്യക്ഷനായ കൊച്ചി മെത്രാൻ റവ. ഡോ. ജോസഫ് കരിയിൽ പ്രസിദ്ധീകരിച്ചിരുന്നു. ലത്തീൻ മെത്രാൻ സമിതിയും അൽമായരും ഒരുമിച്ച് നടത്തിയ 3 ദിവസം നീണ്ട ചർച്ചകളുടെ വെളിച്ചത്തിൽ പ്രസിദ്ധീകരിച്ച സർക്കുലറിൽ ഈ പുതിയ ഭേദഗതി, ഭരണഘടനയുടെ തന്നെ അന്തഃസത്തയ്ക്ക് എതിരാണെന്നും, ഒരു രാജ്യത്തിലെ ജനങ്ങളെ മത വിശ്വാസത്തിന്‍റെ പേരിൽ വിഭജിക്കുന്നത് കുറ്റകൃത്യമാണെന്നും, മുസ്ലിമുകൾക്കെതിരായ ഈ നീക്കം ഭരണഘടനയുടെ മതനിരപേക്ഷതയുടെ ലംഘനമാണെന്നും, ഒരുമിച്ച് നിന്ന് അതിനെതിരെ പോരാടണമെന്നും ആഹ്വാനം ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 January 2020, 12:21