തിരയുക

Vatican News
2020.01.10 Don Thomas Kalam 2020.01.10 Don Thomas Kalam 

ഫാദര്‍ തോമസ് കളവുമായി ഒരഭിമുഖം

അമേരിക്കയില്‍നിന്നും റോമിലെ പ്ലാസിഡ് പ്രഭാഷണ പരമ്പരയില്‍ (Placid theological Lectures) പങ്കെടുക്കാന്‍ എത്തിയപ്പോള്‍ നല്കിയ മുഖാമുഖം പരിപാടി - ആദ്യഭാഗം.
ഡോ. തോമസ് കളവുമായി അഭിമുഖം

1. അഭിമുഖത്തിന്‍റെ ആദ്യഭാഗം
സി.എം.ഐ (CMI) എന്ന ചുരുക്കസംജ്ഞയില്‍ അറിയപ്പെടുന്ന “അമലോത്ഭവ മാതാവിന്‍റെ കര്‍മ്മലീത്തര്‍" (Carmelites of Mary Immaculate) എന്ന സന്ന്യാസ സമൂഹത്തിലെ അംഗമായ ഫാദര്‍ തോമസ് കളവുമായുള്ള (FR.THOMAS KALAM) അഭിമുഖത്തിന്‍റെ ആദ്യഭാഗമാണിത്.

2. ഫാദര്‍ കളത്തിന്‍റെ പ്രവര്‍ത്തന മേഖലകള്‍
ധാ൪മ്മിക ദൈവവിജ്ഞാനീയം, മനഃശാസ്ത്രം, ജൈവ-വൈദ്യശാസ്ത്ര ധാര്‍മ്മികത എന്നിവയില്‍ ഡോക്ടറേറ്റുള്ള അദ്ദേഹം അമേരിക്കന്‍ ഐക്യനാടുകളിലെ ടെന്നിസി സംസ്ഥാനത്തിലെ നാഷ്-വില്ലില്‍ “തടാകത്തിന്‍റെ അമ്മ” (Parish of Our Lady of Lake) എന്ന നാമത്തില്‍ തദ്ദേശീയര്‍ വിളിക്കുന്ന ഇടവകയില്‍ സഹവികാരിയായി അജപാലന ശുശ്രൂഷ നിര്‍വ്വഹിച്ചുവരുന്നു. ബാംഗ്ലൂരിലെ സെന്‍റ് ജോണ്‍സ് മെഡിക്കല്‍ കോളേജിന്‍റെ മേധാവിയായി 6 വര്‍ഷം സേവനമനുഷ്ഠിച്ചുള്ള ഫാദര്‍ തോമസ് കളം ബാംഗ്ലൂരി‍ല്‍ത്തന്നെയുള്ള ധര്‍മ്മാരാം പൊന്തിഫിക്കല്‍ വിദ്യാക്ഷേത്രത്തിലെ ധാര്‍മ്മിക ദൈവശാസ്ത്ര വിഭാഗത്തിന്‍റെ മേധാവിയും അദ്ധ്യാപകനുമായിരുന്നു.

3. പ്രഗത്ഭനായൊരു കുട്ടനാട്ടുകാരന്‍
ചങ്ങനാശ്ശേരിയില്‍ കുട്ടനാട് സ്വദേശിയാണ് ഫാദര്‍ കളം. റോമില്‍ സിഎംഐ സഭയുടെ ചാവറ ഇന്‍സ്റ്റിറ്റ്യൂട്ട് 2019 നവംബറില്‍ സംഘടിപ്പിച്ച ഫാദര്‍ പ്ലാസിഡ് സ്മാരക പ്രഭാഷണപരമ്പരയുടെ 50-Ɔο പതിപ്പിന്‍റെ മുഖ്യപ്രഭാഷകനായി എത്തിയ വേളയിലാണ് ഫാദര്‍ തോമസ് കളം വത്തിക്കാന്‍ മാധ്യമങ്ങളുടെ മലയാള വിഭാഗത്തിന് അഭിമുഖം നല്കിയത്. മലയാളവിഭാഗത്തിലെ ഫാദര്‍ വില്യം നെല്ലിക്കല്‍ അദ്ദേഹത്തെ സ്വാഗതം ചെയ്തു:

ചോദ്യങ്ങള്‍ – ഉത്തരം ശബ്ദരേഖയില്‍
a) റോമില്‍ 50 വര്‍ഷത്തോളമായി തുടരുന്ന പ്ലാസിഡ് പ്രഭാഷണ പരമ്പരയെക്കുറിച്ച്.

b) ജൂബിലി പ്രഭാഷണത്തിനെത്തിയ പ്ലാസിഡച്ചന്‍ ശിഷ്യന്‍, ഫാദര്‍ കളം പങ്കുവച്ച വിഷയം : അനുഷ്ഠാനങ്ങള്‍ക്കും വിഭാഗീയതകള്‍ക്കും അതീതമായി ക്രിസ്തുവില്‍ ആര്‍ജ്ജിച്ചെടുക്കേണ്ട രക്ഷ (Beyond Rites and Rituals (theosis) Deification & Justification).

c) രക്ഷകനായ ക്രിസ്തുവില്‍ ലോകം കണ്ട ദൈവത്തിന്‍റെ പ്രതിബിംബം. ദൈവത്തിന്‍റെ പ്രതിച്ഛായകളാകേണ്ട മനുഷ്യര്‍ - ഒരുമിച്ചു പോകേണ്ട രക്ഷയും ആരാധനക്രമവും.

d) രക്ഷ കുരിശിലൂടെയോ അനുസരണയിലൂടെയോ?
സ്നേഹമുള്ള സഹനവും, ക്ഷമിക്കുന്ന സ്നേഹവും.

e) വിഭാഗീയതകള്‍ക്കതീതമായ സാഹോദര്യക്കൂട്ടായ്മ – ഇതര സമൂഹങ്ങള്‍ക്കും മതങ്ങള്‍ക്കും ഇടയില്‍ വളര്‍ത്തേണ്ട സംവാദത്തിന്‍റെ വഴികള്‍.

f) രണ്ടാം സൂനഹദോസു നല്കിയ നവീകരണത്തിന്‍റെയും ഐക്യത്തിന്‍റെയും സാദ്ധ്യതകള്‍ വളര്‍ത്തിയോ, നാം തളര്‍ത്തിയോ?

g. ഇതര മതങ്ങളോടുള്ള സമീപനത്തിലെ തുറവും, ദൈവത്തിന്‍റെ വഴികളും, വെളിപാടിന്‍റെ വെളിച്ചവും.

ഫാദര്‍ തോമസ് കളം സി.എം.ഐയുമായി ഫാദര്‍ വില്യം നെല്ലിക്കല്‍ നടത്തിയ അഭിമുഖത്തിന്‍റെ ആദ്യഭാഗമാണ് നിങ്ങള്‍ ഇതുവരെ കേട്ടത്.
 

10 January 2020, 18:06