2020.01.19 DON THOMAS KALAM cmi 2020.01.19 DON THOMAS KALAM cmi 

ഫാദര്‍ തോമസ് കളവുമായി അഭിമുഖം – രണ്ടാംഭാഗം

കേരളസഭയുടെ നിജസ്ഥിതിയെക്കുറിച്ച് ധാര്‍മ്മികവും, മനഃശാസ്ത്രപരവും, അജപാലനപരവുമായ തുറന്ന അഭിപ്രായങ്ങള്‍ - മുഖാമുഖം പരിപാടിയുടെ രണ്ടാംഭാഗം.

അഭിമുഖം ഒരുക്കിയത് ജോയ് കരിവേലി

ഫാദര്‍ തോമസ് കളവുമായി അഭിമുഖം - ഭാഗം 2

1. അഭിമുഖത്തിന്‍റെ രണ്ടാംഭാഗം
സി.എം.ഐ (CMI) എന്ന ചുരുക്കസംജ്ഞയില്‍ അറിയപ്പെടുന്ന “അമലോത്ഭവ മാതാവിന്‍റെ കര്‍മ്മലീത്തര്‍" (Carmelites of Mary Immaculate) എന്ന സന്ന്യാസ സമൂഹത്തിലെ അംഗമായ ഫാദര്‍ തോമസ് കളവുമായുള്ള (FR.THOMAS KALAM) അഭിമുഖത്തിന്‍റെ  രണ്ടാം ഭാഗമാണിത്.

2. ഫാദര്‍ കളത്തിന്‍റെ പ്രവര്‍ത്തന മേഖലകള്‍
ധ൪മ്മിക ദൈവവിജ്ഞാനീയം, മനഃശാസ്ത്രം, ജൈവ-വൈദ്യശാസ്ത്ര ധാര്‍മ്മികത എന്നിവയില്‍ ഡോക്ടറേറ്റുള്ള അദ്ദേഹം അമേരിക്കന്‍ ഐക്യനാടുകളിലെ ടെന്നിസി സംസ്ഥാനത്തിലെ നാഷ്-വില്ലില്‍ “തടാകത്തിന്‍റെ അമ്മ” (Parish of Our Lady of Lake) എന്ന് തദ്ദേശീയര്‍ വിളിക്കുന്ന ഇടവകയില്‍ സഹവികാരിയായി സേവനംചെയ്യുകയാണ്. ബാംഗ്ലൂരിലെ സെന്‍റ് ജോണ്‍സ് മെഡിക്കല്‍ കോളേജിന്‍റെ മേധാവിയായി 6 വര്‍ഷം സേവനമനുഷ്ഠിച്ചുള്ള ഫാദര്‍ തോമസ് കളം ബാംഗ്ലൂരി‍ല്‍ത്തന്നെയുള്ള ധര്‍മ്മാരാം പൊന്തിഫിക്കല്‍ വിദ്യാക്ഷേത്രത്തിലെ ധാര്‍മ്മിക ദൈവശാസ്ത്ര വിഭാഗത്തിന്‍റെ മേധാവിയും അദ്ധ്യാപകനുമായിരുന്നു.

3. പ്രഗത്ഭനായൊരു കുട്ടനാട്ടുകാരന്‍
ചങ്ങനാശ്ശേരിയില്‍ കുട്ടനാട് സ്വദേശിയാണ് ഫാദര്‍ കളം. റോമില്‍ സിഎംഐ സഭയുടെ ചാവറ ഇന്‍സ്റ്റിറ്റ്യൂട്ട് 2019 നവംബറില്‍ സംഘടിപ്പിച്ച ഫാദര്‍ പ്ലാസിഡ് സ്മാരക പ്രഭാഷണപരമ്പരയുടെ 50-Ɔο പതിപ്പിന്‍റെ മുഖ്യപ്രഭാഷകനായി എത്തിയ വേളയിലാണ് ഫാദര്‍ തോമസ് കളം വത്തിക്കാന്‍ മാധ്യമങ്ങളുടെ മലയാള വിഭാഗത്തിലെ ഫാദര്‍ വില്യം നെല്ലിക്കലിന് അഭിമുഖം നല്കിയത്.

4. രണ്ടാം ഭാഗത്തെ ചോദ്യങ്ങള്‍‍ -   ഉത്തരങ്ങള്‍ ശബ്ദരേഖയില്‍
a) കേരളസഭ ഇതര മതങ്ങളോടുള്ള സമീപനത്തില്‍ എത്രത്തോളം സൗഹൃദം പുലര്‍ത്തുന്നുണ്ട്?

b) കേരളത്തില്‍ സഭ ഐക്യപ്പെടുന്നതിനു പകരം ഭിന്നതയിലേയ്ക്കും വിയോജിപ്പിലേയ്ക്കും നീങ്ങുന്നുണ്ടോ?

c) വൈദിക രൂപീകരണത്തിന്‍റെ പ്രാധാന്യം - ബൗദ്ധികമായ രൂപീകരണത്തില്‍ അജപാലന ശ്രദ്ധയും കരുതലും?

d) കേരളസഭയിലെ വിവാദങ്ങള്‍ - വൈദികര്‍ അജപാലന മേഖലവിട്ട് ഭരണകര്‍ത്താക്കളാകുന്ന രീതി സഭയില്‍ വളര്‍ന്നുവരുന്നുണ്ടോ?

e) വൈദികരുമായി ബന്ധപ്പെട്ട ലൈംഗിക പീഡനക്കേസുകള്‍ - മനഃശാസ്ത്ര പരമായ അങ്ങയുടെ വീക്ഷണം എന്താണ്...?

f) വ്യക്തിപരമായി രൂപതകള്‍ വലിയ പ്രവര്‍ത്തന കേന്ദ്രങ്ങളാണ്. അതില്‍ നല്ല ഭരണപാടവം Excellence ഉണ്ടെന്നു തോന്നുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, എന്‍ഞ്ചിനീയറിങ് കോളെജ് എന്നിവ. എന്നാല്‍ ക്രിസ്ത്യന്‍ സ്ഥാപനങ്ങളുടെ സേവനഭാവം നഷ്ടമാകുന്നുണ്ടോ?

g) – അങ്ങയുടെ നീണ്ടകാല വൈദിക അദ്ധ്യാപന അജപാലന ജീവിതാനുഭവത്തില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ കാരുണ്യത്തിന്‍റെ സുവിശേഷവീക്ഷണത്തെ എങ്ങനെ കാണുന്നു?

h) പൗരോഹിത്യ ശുശ്രൂഷാജീവിതത്തിന്‍റെ 50-Ɔο വാര്‍ഷികത്തിന്‍റെ ആശംസകളും പ്രാര്‍ത്ഥനയും, അഭിമുഖത്തിന് നന്ദിയും

ഫാദര്‍ തോമസ് കളം സി.എം.ഐയുമായി ഫാദര്‍ വില്യം നെല്ലിക്കല്‍ നടത്തിയ അഭിമുഖത്തിന്‍റെ രണ്ടാമത്തെയും അവസാനത്തെയും ഭാഗം. നന്ദി!  

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 January 2020, 14:32