അന്താരാഷ്ട്ര ബ്രെയില്‍ ലിപി ദിനാചരണം 04/01/2020 അന്താരാഷ്ട്ര ബ്രെയില്‍ ലിപി ദിനാചരണം 04/01/2020 

ലോക ബ്രെയില്‍ ലിപി ദിനം!

കാഴ്ചയില്ലാത്തവര്‍ക്ക് വായിക്കാനും എഴുതനാനും സഹായകമായ ബ്രെയില്‍ ലിപി സംവിധാനം

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

അനുവര്‍ഷം ജനുവരി നാലിന് ലോക ബ്രൈയില്‍ ദിനം ആചരിക്കപ്പെടുന്നു.

അന്ധരെ വായിക്കാനും എഴുതാനും പ്രാപ്തരാക്കുന്ന ബൈയില്‍ ലിപിയുടെ ഉപജ്ഞാതാവായ ലൂയി ബ്രെയിലിന്‍റെ ജന്മദിനമാണ് ഈ ആചരണത്തിന് ഐക്യരാഷ്ട്രസഭ തിരഞ്ഞെടുത്തിരിക്കുന്നത്.

അദ്ദേഹത്തിന്‍റെ തന്നെ നാമത്തിലാണ് ഈ ലിപി അറിയപ്പെടുന്നത്.

1809 ജനുവരി 4-ന് ഫ്രാന്‍സിലെ കുപ്റൈയിലാണ് ലൂയി ബ്രെയില്‍ ജനിച്ചത്.

അദ്ദേഹം കണ്ടുപടിച്ച ഈ ലിപി സമ്പ്രദായം അന്ധരുടെയും ഭാഗികമായി കാഴ്ചയുള്ളവരുടെയും മൗലികാവകാശങ്ങളുടെ സമ്പൂര്‍ണ്ണ സാക്ഷാത്ക്കാരത്തില്‍ വഹിച്ചിട്ടുള്ള പ്രാ‍ധാന്യം അടിവരയിട്ടു കാണിക്കുന്നതിനാണ് ഈ ദിനാചരണം. 

2019-ലാണ് ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര ബെയില്‍ ലിപി ദിനാചരണം ആരംഭിച്ചത്.

ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ലോകത്തില്‍ അന്ധരുടെ സംഖ്യ 3 കോടി 60 ലക്ഷമാണ്. ഭാഗികാന്ധരുടെ എണ്ണം 21 കോടി 60 ലക്ഷം വരും. 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 January 2020, 11:32