ഈജിപ്തിലെ കോപ്റ്റിക് ക്രിസ്ത്യാനികളുടെ ക്രിസ്മസ് ആഘോഷം. ഈജിപ്തിലെ കോപ്റ്റിക് ക്രിസ്ത്യാനികളുടെ ക്രിസ്മസ് ആഘോഷം. 

ഈജിപ്തിലെ അബുഖുർഖാസിൽ പുതിയ എപ്പാർക്കി സ്ഥാപിതമായി

അലക്സാൻഡ്രിയായിലെ കോപ്റ്റിക്ക് പാട്രിയാർക്കൽ സഭയുടെ മെത്രാൻമാരുടെ സിനഡിന്‍റെ അനുവാദത്തോടെ അപ്പോസ്തോലിക സിംഹാസനത്തോടു ആലോചിച്ചശേഷം പാട്രിയാർക്കായ ഇബ്രാഹിം സെഡ്രാക്കാണ് കാനോനിക നിയമം 85 അനുസരിച്ച് മിൻയാ എപ്പാർക്കിയിൽ നിന്നും വേർപെടുത്തി പുതിയ എപ്പാർക്കി സ്ഥാപിച്ചത്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

അലക്സാൻഡ്രിയിലെ കോപ്റ്റിക് പാട്രിയാർക്കിലെ സിനഡ്, അസ്യൂത്തിലെ വിശുദ്ധ ഫ്രാൻസിസിന്‍റെ പഞ്ചക്ഷതങ്ങളുടെ നാമത്തിലുള്ള ദേവാലയത്തിന്‍റെ ഫ്രാന്‍സിസ്ക്കന്‍ സഭാംഗവും, ഇടവക വികാരിയുമായ റവ.ഫാ.ബെക്കാറാ ജൂദായെ അബു ഖുർഖാസിലെ ആദ്യമെത്രാനായി തിരഞ്ഞെടുത്തു. പരിശുദ്ധപിതാവ് ഫ്രാന്‍സിസ് പാപ്പാ തന്‍റെ സമ്മതം അറിയിക്കുകയും ചെയ്തു.

മോൺ. ബെക്കാറാ ജൂദാ 1971 ആഗസ്റ്റ് 28ന് അൽ-നാഗാലായിലാണ് ജനിച്ചത്. 1983ൽ അസ്യൂത്ത് സെമിനാരിയിൽ ചേരുകയും, 1996 വ്രത വാഗ്ദാനം നടത്തുകയും, 2001 ജൂൺ 8ന് വൈദീകനായി അഭിഷിക്തനാവുകയും ചെയ്തു. ഈജിപ്തിലെ ഫ്രാൻസിസ്കൻ പ്രോവിൻസിൽ വിവിധ ഉത്തരവാദിത്വങ്ങൾ വഹിച്ച അദ്ദേഹത്തിന് അറബ് ഭാഷ കൂടാതെ ഇറ്റാലിയനും വശമുണ്ട്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 January 2020, 16:20