യഹൂദവിരുദ്ധ ആക്രമണങ്ങളുടെ വർദ്ധനയ്ക്കെതിരായി നടന്ന ജൂത ഐക്യദാർഡ്യം പ്രഖ്യാപിച്ച് കൊണ്ട് നടന്ന മാർച്ച്... യഹൂദവിരുദ്ധ ആക്രമണങ്ങളുടെ വർദ്ധനയ്ക്കെതിരായി നടന്ന ജൂത ഐക്യദാർഡ്യം പ്രഖ്യാപിച്ച് കൊണ്ട് നടന്ന മാർച്ച്...  

ന്യൂയോർക്ക് ഗവർണ്ണർ മത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സുരക്ഷയ്ക്കായി 45 മില്യൺ ഡോളർ പ്രഖ്യാപിച്ചു.

യഹൂദ വിരുദ്ധർ നടത്തുന്ന തുടർച്ചയായ അക്രമണങ്ങളെ ചെറുക്കാൻ വേണ്ടിയാണ് ആൻഡ്രൂ ക്വോമോ യഹൂദസമൂഹം നടത്തിയ ഐക്യദാർഢ്യ പദയാത്രയിൽ മത സ്ഥാപനങ്ങൾക്കും വിദ്യാലയങ്ങൾക്കുള്ള സുരക്ഷാ സംവിധാനങ്ങൾ വർദ്ധിപ്പിക്കാൻ ന്യൂയോർക്ക് 45 മില്യൺ ഡോളർ വിനിയോഗം ചെയ്യുമെന്നറിയിച്ചത്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ഹനുക്കാ തിരുനാളുമായി ബന്ധപ്പെട്ട വാരത്തിൽ യഹൂദർക്കെതിരെ അനേകം അക്രമണങ്ങൾ നടന്നിരുന്നു. യഹൂദ റബ്ബിയുടെ ഭവനത്തിൽ നടന്ന പ്രാർത്ഥനയ്ക്കിടയിൽ നടത്തിയ അക്രമത്തിൽ 5 പേർക്ക് കത്തിക്കുത്തേറ്റിരുന്നു. കഴിഞ്ഞ വർഷത്തിലുടനീളമുണ്ടായ അക്രമണ വർദ്ധനയിൽ  സുരക്ഷാ ക്രമീകരണങ്ങൾക്കള്ള ഫണ്ട് വർദ്ധിപ്പിക്കാൻ വിവിധ  ജൂദ സംഘടനകളും നൂയോർക്ക് കത്തോലിക്കാ കോൺഫറൻസും ആവശ്യമുന്നയിച്ചിരുന്നു.

2018 ഒക്ടോബർ 27 ന് പിറ്റ്സ് ബർഗ്ഗിലെ സിനഗോഗിലുണ്ടായ വെടിവയ്പിൽ 11 പേർ മരിച്ചിരുന്നു. 2015നെ അപേക്ഷിച്ചു നോക്കുമ്പോൾ 99% വർദ്ധനയാണ് യഹൂദർക്കെതിരെയുള്ള അക്രമണങ്ങളിലുണ്ടായത്. കത്തോലിക്കർക്കും മറ്റു മത വിഭാഗങ്ങൾക്കും സുരക്ഷിതത്വത്തിന്‍റെ ആവശ്യകത നേരിടുന്ന പക്ഷം ഫണ്ടിന് അപേക്ഷിക്കാവുന്നതാണെന്നും പലരും ഈ ഫണ്ട് ഉപയോഗിച്ചു തുടങ്ങിയെന്നും കാത്തലിക് ന്യൂസ് ഏജൻസിയോടു ന്യൂയോർക്കിലെ കത്തോലിക്കാ കോൺഫറൻസിന്‍റെ വാര്‍ത്താവിനിമയത്തിന്‍റെ ഡയറക്ടർ ഡെന്നിസ് പോസ്റ്റ് അറിയിച്ചു. നിലവിൽ കത്തോലിക്കാ സ്ഥാപനങ്ങൾക്ക് നേരെ ന്യൂയോർക്കിൽ ഭീഷണികളില്ലെന്നും പക്ഷേ ബ്രൂക്ളിനിലെ  രണ്ട് പള്ളികളിൽ കഴിഞ്ഞ സെപ്റ്റംബറിൽ സാമൂഹ്യ വിരുദ്ധർ നാശങ്ങൾ വരുത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 January 2020, 16:29