സി.ലൂസി കുര്യന്‍ വത്തിക്കാന്‍ റേഡിയോയില്‍ അഭിമുഖത്തിനായി എത്തിയപ്പോള്‍ പകര്‍ത്തിയ ചിത്രം സി.ലൂസി കുര്യന്‍ വത്തിക്കാന്‍ റേഡിയോയില്‍ അഭിമുഖത്തിനായി എത്തിയപ്പോള്‍ പകര്‍ത്തിയ ചിത്രം 

അഗതികളുടെ 'അമ്മ വീട്ടില്‍' അമ്മയായ സി.ലൂസി കുര്യന്‍

'മഹർ' അഥവാ 'അമ്മവീട്' എന്ന ഉപവി സ്ഥാപനത്തിന്‍റെ സ്ഥാപക സി.ലൂസി കുര്യനുമായി സി.റൂബിനി സി.റ്റി.സി നടത്തിയ അഭിമുഖം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ഹോളി ക്രോസ് സന്യാസിനി സഭാംഗവും 'മഹർ' അഥവാ 'അമ്മവീട്' എന്ന ഉപവി സ്ഥാപനത്തിന്‍റെ സ്ഥപകയുമായ സി.ലൂസി കുര്യന്‍ സ്നേഹവും കരുണയും എന്ന സുകൃതങ്ങളെ തന്‍റെ സേവനങ്ങളിൽ പ്രകടിപ്പിക്കുന്ന ഒരു സാമൂഹീക പ്രവർത്തകയും കൂടിയാണ്. സമൂഹത്തിൽ ചൂഷണം ചെയ്യപ്പെടുന്ന സ്ത്രീകൾക്കും, കുട്ടികൾക്കും വേണ്ടി ഇരുപത്തൊന്നു വര്‍ഷങ്ങളായി പ്രവർത്തിച്ചു വരുന്നു. 'മഹർ' എന്ന സ്ഥാപനത്തിന്‍റെ 49 ഭവനങ്ങൾ  ഇന്ത്യയിൽ വിവിധ സ്ഥലങ്ങളിൽ ദരിദ്രരും,അഗതികളും, ശാരീരികവും മാനസീകവുമായി വൈകല്യമുള്ളവരുമായ ആയിരക്കണക്കിനും മുകളിൽ വരുന്ന സ്ത്രീജനങ്ങൾക്കും, കുട്ടികൾക്കും അഭയം നല്‍കി വരുന്നു. തെരുവില്‍ നിന്നും ലഭിച്ച 893 കുട്ടികളും, നിരാലംബരരായ 357ൽ അധികം വരുന്ന സ്ത്രീകളും, റോഡരികിൽ നിന്നെടുത്ത 126 മാനസികരോഗികളായ സ്ത്രീകളും ഉൾപ്പെടെ 82 വരെയുള്ള മാനസികരോഗികളായ പുരുഷന്മാരും മഹരിന്‍റെ സംരക്ഷണത്തണലില്‍ ജീവിക്കുന്നു. 2017 ഫെബ്രുവരിയിൽ സിസ്റ്റർ ലൂസി കുര്യൻ ഇന്ത്യയിലെ പൂനൈയിൽ  Interfaith Association for Service to Humanity and Nature സ്ഥാപിച്ചു. സാമൂഹിക പ്രവർത്തനങ്ങളെ പ്രതി നിരവധി പുരസ്‌കാരങ്ങൾ സ്വീകരിച്ച വ്യക്തിയായ സി.ലൂസി കുര്യന്‍ രണ്ട് പ്രാവശ്യം ഫ്രാന്‍സിസ് പാപ്പായുമായി വത്തിക്കാനില്‍  കൂടികാഴ്ച്ച നടത്തിയിട്ടുണ്ട്.

'മഹർ' എന്ന ഉപവി സ്ഥാപനത്തിന്‍റെ സ്ഥാപക സി.ലൂസി കുര്യനുമായി സി.റൂബിനി സി.റ്റി.സി നടത്തിയ അഭിമുഖം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 December 2019, 13:19