തിരയുക

 ചിലി സർക്കാരിനെതിരെ സാന്‍റ്യാഗോയിൽ നടന്ന പ്രതിഷേധം... ചിലി സർക്കാരിനെതിരെ സാന്‍റ്യാഗോയിൽ നടന്ന പ്രതിഷേധം... 

ചിലിയിലെ സാമൂഹിക രാഷ്ടീയ പ്രതിസന്ധികൾ അക്രമാസക്തമായി.

ചിലിയിലെ അസമത്വത്തിൽ നിന്ന് ആരംഭിച്ച പ്രതിസന്ധി അക്രമങ്ങളിലേക്കും കടന്നു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

വാൽപരായിസോയിലെ കത്തീഡ്രലും ഒരു കൂട്ടം അക്രമികളുടെ അക്രമണത്തിനിരയാക്കപ്പെട്ടു. മരത്തിൽ പണി തീർത്ത വലിയ വാതിലുകൾ തീയിട്ട് നശിപ്പിപ്പിച്ച് അകത്തു കടന്ന അക്രമികൾ ദേവാലയത്തിന്‍റെയുള്ളിലുണ്ടായിരുന്ന രൂപങ്ങൾക്കും നാശം വരുത്തി. സാന്ത്യാഗോയിലെ മെത്രാൻ സമിതിയുടെ നേതൃത്വം ഒപ്പുവച്ച പ്രസ്താവനയിൽ ജനങ്ങളുടെ നേരെയുള്ള തെറ്റായ പെരുമാറ്റത്തിലും, തുടർച്ചയായ അക്രമങ്ങളിലും, കൊള്ളയടിക്കലിലും പ്രാർത്ഥനാലയങ്ങളുടെ നേർക്കുള്ള അതിക്രമണങ്ങളിലും തങ്ങൾ ഖേദിക്കുന്നെന്നും ദൈവത്തോടും ദൈവത്തിൽ വിശ്വസിക്കുന്നവരോടുമുള്ള ബഹുമാനമില്ലാത്ത പെരുമാറ്റത്തെ അപലപിക്കുന്നു എന്നും അറിയിച്ചു.പ്രാർത്ഥനയിൽ ദൈവത്തിന്‍റെ മാപ്പ് യാചിക്കുന്നതോടൊപ്പം അനീതിക്കും അക്രമത്തിനും തങ്ങൾ എതിരാണെന്നും, സമാധാനപരമായ ഒരു പരിഹാരത്തിന് ശ്രമിക്കണമെന്നും ആവശ്യപ്പെട്ടു. രാഷ്ട്രീയ സമൂഹത്തോടു സാമൂഹീക സഹവർത്തിത്തം ഉറപ്പാക്കാൻ ജനാധിപത്യ മാർഗ്ഗങ്ങൾ അവലംബിക്കാൻ ആവശ്യപ്പെടുന്ന പ്രസ്താവന ചിലിയുടെ ഐക്യത്തിനായി സകല നല്ല മനുഷ്യരുടേയും പരിശ്രമങ്ങളെ അനുഗ്രഹിക്കാൻ  കർമ്മല റാണിയോടുള്ള പ്രാർത്ഥനയോടെയാണ്  അവസാനിപ്പിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 November 2019, 11:04