തിരയുക

Vatican News
Pope Francis addressed Nazami Ganjavi Foundation of Azarbhaijan Pope Francis addressed Nazami Ganjavi Foundation of Azarbhaijan   (ANSA)

സമാധാനത്തിന് അഭികാമ്യം സംവാദത്തിന്‍റെ പാത

നിസ്സാമി ഗഞ്ചാവി ഫൗണ്ടേഷനിലെ (Nizami Ganjavi Foundation) അംഗങ്ങളുടെ ഉന്നതതല സമ്മേളനത്തെ വത്തിക്കാനില്‍ പാപ്പാ അഭിസംബോധനചെയ്തു.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

1. പേര്‍ഷ്യന്‍ കവിയും ആത്മീയാചാര്യനുമായ
നിസ്സാമി ഗഞ്ചാവിയുടെ പേരിലുള്ള ഫൗണ്ടേഷന്‍

നവംബര്‍ 27- Ɔο തിയതി ബുധനാഴ്ച പൊതുകൂടിക്കാഴ്ചയ്ക്ക് തൊട്ടുമുന്‍പ് 12-Ɔο നൂറ്റാണ്ടിലെ പേര്‍ഷ്യന്‍ കവിയും ആത്മീയഗുരുവുമായ നിസ്സാമി ഗഞ്ചാവിയുടെ പേരിലുള്ള ഫൗണ്ടേഷനിലെ അംഗങ്ങളെ വത്തിക്കാനില്‍ കൂടിക്കാഴ്ചയില്‍ സ്വീകരിച്ചു സംസാരിക്കവെയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. നവംബര്‍ 27-28 തിയതികളില്‍ റോമില്‍ സംഗമിക്കുന്ന ഉന്നതതലസംഗമത്തിന് എത്തിയതാണ് തെക്കു-കിഴക്കന്‍ ഏഷ്യന്‍ രാജ്യമായ അസ്സര്‍ബൈജാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഈ പ്രസ്ഥാനം, നിസ്സാമി ഗഞ്ചാവി.

2. പരസ്പരാദരവും സമാധാനവും
കവിയും ആത്മീയാചാര്യനുമായിരുന്ന നിസ്സാമിയുടെ പ്രബോധനങ്ങള്‍ക്ക് അനുസൃതമായി പരസ്പര ആദരവിന്‍റെയും സംവാദത്തിന്‍റെയും പാതയില്‍ സമാധാനം ആര്‍ജ്ജിച്ചെടുക്കുവാനുള്ള ഫൗണ്ടേഷന്‍റെ പ്രവര്‍ത്തന ശൈലിയെ പാപ്പാ ഫ്രാന്‍സിസ് ശ്ലാഘിച്ചു. വിവിധ രാജ്യങ്ങളില്‍ പ്രസ്ഥാനം ചെയ്തുകൊണ്ടിരുന്ന സമാധാനത്തിന്‍റെയും അഹിംസയുടെയും പാതയിലെ പരിശ്രമങ്ങളുടെ വെളിച്ചത്തിലുള്ള റോമിലെ ഉന്നതതല സംഗമത്തിന് പാപ്പാ ഫ്രാന്‍സിസ് ഭാവുകങ്ങള്‍ നേര്‍ന്നു. ഇതുപോലെ നിങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന പരിസ്ഥിതിയുടെയും കാലാവസ്ഥ  വ്യതിയാനത്തിന്‍റെയും മേഖലയില്‍ നല്ലകാര്യങ്ങള്‍ ചെയ്യാന്‍ പ്രസ്ഥാനത്തിനു സാധിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു.

3. സമാധാനവഴികളിലെ പരസ്പര ധാരണയും
സഹകരണവും

വ്യക്തികള്‍ തമ്മിലും സമൂഹങ്ങള്‍ തമ്മിലും സൗഹൃദം വളര്‍ത്തുവാനും, സംവാദത്തിന്‍റെ സംസ്കാരം വളര്‍ത്താനും സാധിക്കട്ടെ! പരസ്പരസഹകരണവും, പരസ്പരം മനസ്സിലാക്കുവാനുള്ള കഴിവുമാണ് ലോകത്ത് ഇന്ന് സാഹോദര്യം വളര്‍ത്താന്‍ വേണ്ടതെന്ന് അബുദാബി വിശ്വസാഹോദര്യ പ്രഖ്യാപനത്തിന്‍റെ (Human Fraternity Declaration of Abu Dhabi) അടിസ്ഥാനത്തില്‍ ഉദ്ബോധിപ്പിച്ചുകൊണ്ടാണ് നിസ്സാമി ഗഞ്ചാവി കൂട്ടായ്മയുമായുള്ള കൂടിക്കാഴ്ച പാപ്പാ ഉപസംഹരിച്ചത്.
 

27 November 2019, 18:44