ആദ്യത്തെ ദേശീയ ദൈവവിളി വാരം നെദർലന്റില് ആരംഭിക്കും
സി.റൂബിനി സി.റ്റി.സി, വത്തിക്കാന് ന്യൂസ്
ഡച്ച് കത്തോലിക്കാ സഭയുടെ മദ്ധ്യസ്ഥനായ വി. വില്ലിബ്രോർഡിന്റെ തിരുനാളുമായി ബന്ധപ്പെട്ടു നടത്തുന്ന ഈ പ്രത്യേക വാരപരിപാടിയുടെ ലക്ഷ്യം സഭയിൽ സന്യസ്ഥ വിളിയുടെ അടിസ്ഥാന ആവശ്യത്തിന് ഊന്നൽ നൽകാനാണെന്ന് ഡച്ച് സന്യാസസഭകളുടെ കോൺഫറൻസുമായി ഒന്നിച്ച് ഈ വാരത്തിന്റെ പ്രചാരണം നൽകുന്ന മെത്രാൻ സംഘത്തിന്റെ കുറിപ്പിൽ പറയുന്നു.
വൈദിക വിദ്യാർത്ഥികളുടെ രൂപീകരണത്തിന്റെ തലവനായ ഫാ.പാട്രിക് കൂയിപ്പേഴ്സ്, താൻ അനുഭവിച്ച വിഷമഘട്ടങ്ങളിലും ധൈര്യത്തോടെ വിശ്വാസം പ്രചരിപ്പിച്ച വില്ലിബ്രോർഡ് ഒരു തുടർ മാതൃകയാണെന്നും, ഈ സംരഭം വഴി നെദർലന്റിലെ ഉയർന്നു വരുന്ന വൈദികരുടെയും, പല സന്യാസസഭകളിലുമുള്ള അംഗങ്ങളുടെ കുറവും ഒരു ഗൗരവമായ പ്രശ്നമാണെന്ന് ഉയർത്തി കാണിക്കാനും ആഗ്രഹിക്കുന്നു എന്നറിയിച്ചു. നമ്മൾ വിശ്വാസികൾ പുതിയ ദൈവവിളികൾക്കായി ആവശ്യപ്പെടുന്നില്ലെങ്കിൽ, കർത്താവു പോലും അത് നൽകില്ലെന്നു പറഞ്ഞ ഫാ.കൂയിപ്പേഴ്സ്, ഈ വാരത്തിനു ശേഷവും ദൈവവിളിക്കായുള്ള ശ്രദ്ധ തുടരുമെന്നും പ്രത്യാശ പങ്കുവച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: