2019.10.24 FRANCES Hamilton Arnold Nomina Ponftificia per Pontificia Accademia delle Scienze. Laurate di Premio Nobel per la Chimica. 2019.10.24 FRANCES Hamilton Arnold Nomina Ponftificia per Pontificia Accademia delle Scienze. Laurate di Premio Nobel per la Chimica. 

നോബല്‍ സമ്മാന ജേതാവ് വത്തിക്കാന്‍റെ ശാസ്ത്ര അക്കാഡമിയില്‍

പ്രഫസര്‍ ഫ്രാന്‍സെസ് ഹാമിള്‍ടണ്‍ അര്‍ണോള്‍ഡിനെ പാപ്പാ ഫ്രാന്‍സിസ് പൊന്തിഫിക്കല്‍ ശാസ്ത്ര അക്കാഡമിയുടെ അംഗമായി നിയമിച്ചു.

ഒക്ടോബര്‍ 24-Ɔο തിയതി വ്യാഴാഴ്ചയാണ് വത്തിക്കാന്‍ ഈ നിയമനം പ്രസിദ്ധപ്പെടുത്തിയത്.

നോബല്‍ സമ്മാന ജേതാവ്
വത്തിക്കാന്‍റെ ശാസ്ത്ര അക്കാഡമിയില്‍

മാനവികതയ്ക്ക് ഉപകാരപ്രദമായ ദീപനരസങ്ങള്‍ (enzymes) ലാബറട്ടറിയില്‍ സൃഷ്ടിച്ചുകൊണ്ട് രസതന്ത്രത്തില്‍ നടത്തിയ അത്യപൂര്‍വ്വ കണ്ടുപിടുത്തത്തിനാണ് അമേരിക്കയിലെ പെന്‍സില്‍വേനിയ സ്വദേശിനി, 63 വയസ്സുള്ള ഫ്രാന്‍സെസ് അര്‍ണോള്‍ഡ് 2018-ല്‍ നോബല്‍ സമ്മാനം കരസ്ഥമാക്കിയത്. കലിഫോര്‍ണിയ ടെക്നോളജിക്കന്‍ സ്ഥാപനത്തില്‍ (Institute of Technology in Pasadena) ജൈവരസതന്ത്രം, ജൈവയന്ത്ര ശാസ്ത്രം എന്നീ വിഷയങ്ങളുടെ ഫ്രഫസറായി സേവനമനുഷ്ഠിക്കവെയാണ് പാപ്പാ ഫ്രാന്‍സിസ് ഫ്രാന്‍സെസ് അര്‍ണോള്‍ഡിനെ പൊന്തിഫിക്കല്‍ ശാസ്ത്ര അക്കാ‍ഡമിയുടെ (Pontifical Academy for Sciences) പ്രത്യേക അംഗമായി നിയമിച്ചത്.

ശാസ്ത്രലോകത്തെ നലംതികഞ്ഞ അദ്ധ്യാപിക
അമേരിക്കയിലെ പിറ്റ്സ്ബര്‍ഗില്‍ 1956-ല്‍ ജനിച്ചു. 1979-ല്‍ പ്രിന്‍സ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍നിന്നും ബഹിരാകാശശാസ്ത്രത്തില്‍ ബിരുദവും ബിരുദാന്തരബിരുദവും കരസ്ഥമാക്കി. 1985-ല്‍ ജൈവരസതന്ത്രത്തില്‍ ഡോക്ടര്‍ ബിരുദം നേടി.  കലിഫോര്‍ണിയ യൂണിവേഴ്സിറ്റി, പാസദേനാ ജൈവശാസ്ത്ര യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ ഗവേഷണ പഠനങ്ങളുടെ പ്രഫസറായി ഇപ്പോഴും സേവനമനുഷ്ഠിക്കുന്നു.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 October 2019, 19:25