Jenin Job and Antony John in St. Paul's Basilica, Outside the Roman Walls Jenin Job and Antony John in St. Paul's Basilica, Outside the Roman Walls 

കേരളത്തിന്‍റെ സുസ്ഥിതിയെക്കുറിച്ച് ആന്‍റെണി ജോണ്‍

മലയാള മനോരമ കൊച്ചി ബ്യൂറോ ചീഫ് ആന്‍റണി ജോണുമായി അഭിമുഖം – രണ്ടാം ഭാഗം.

കൊച്ചി വടുതല സ്വദേശിയാണ്. 26 വര്‍ഷത്തിലേറെയായി മാധ്യമ പ്രവര്‍ത്തനത്തില്‍ സജീവം. ഫുട്ബോള്‍, ടൂറിസം, ഭക്ഷവൈവിധ്യ നിരൂപണം തുടങ്ങിയവ ഇഷ്ടവിഷയങ്ങളാണ്. ഫുട്ബോളില്‍ ലോകകപ്പുകള്‍ ഉള്‍പ്പെടെ പല പ്രധാനപ്പെട്ട സംഭവങ്ങളും മലയാള മനോരമയ്ക്കായി റിപ്പോര്‍ട്ട് ചെയ്തു. ഡിയഗോ മറഡോണയുടെ ജീവിതം വിവരിക്കുന്ന “തുടരുന്ന പോരാട്ടം” എന്ന കൃതി രചിച്ചു. ഭക്ഷണപ്രിയരെ വിരുന്നൂട്ടുന്ന കോളങ്ങള്‍ മെട്രോ മനോരമയില്‍ എഴുതിയിരുന്നു. ഒന്നര പതിറ്റാണ്ടില്‍ ഏറെയായി ജേര്‍ണലിസം അദ്ധ്യാപകനുമാണ്.
 
ഫ്രാന്‍സിസ് പാപ്പായുടെ വീക്ഷണങ്ങള്‍, ലാളിത്യമാര്‍ന്ന ജീവിതം, കേരളസഭയിലെ പ്രശ്നങ്ങള്‍ മാധ്യമങ്ങള്‍ എങ്ങനെ നോക്കിക്കാണുന്നു, മാധ്യമങ്ങള്‍ പുലര്‍ത്തേണ്ട സത്യസന്ധത, സഭാനേതൃത്വം പുലര്‍ത്തേണ്ട സുതാര്യത, മാധ്യമങ്ങള്‍ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനം തുടങ്ങിയ കാര്യങ്ങള്‍ കഴിഞ്ഞ ആഴ്ചയില്‍ അഭിമുഖത്തിന്‍റെ ആദ്യഭാഗത്തു നാം ശ്രവിച്ചതാണ്.
മാധ്യമലോകത്തു സംഭവിക്കുന്ന പ്രമാതങ്ങളെക്കുറിച്ചു സംസാരിച്ചുകൊണ്ട് അഭിമുഖത്തിന്‍റെ രണ്ടാം ഭാഗം തുടരുന്നു :

 

മുഖാമുഖം പരിപാടി - രണ്ടാം ഭാഗം

 

1. സാമൂഹിക സുസ്ഥിതിയെ തകിടം മറിക്കുന്ന മാധ്യമ സ്വാധീനം ?

2. നവമാധ്യമങ്ങളുടെ, വിശിഷ്യ കേരളത്തിലെ ഇലക്ടോണിക് മാധ്യമങ്ങളിലെ അവതരണത്തിലും സംഭാഷണത്തിലും കാണുന്നത് പക്വതയില്ലായ്മയാണോ, അതോ വൈദഗ്ദ്ധ്യത്തിന്‍റ പോരായ്മയാണോ – Lack of Professionalism ?

3. സാക്ഷര കേരളം, അഭ്യസ്ഥവിദ്യരുടെ നാട്... എന്നിട്ടും പരിസ്ഥിതി, ഗതാഗത സംവിധാനങ്ങള്‍ എന്നിവയില്‍ കാണുന്ന വലിയ പോരായ്മകള്‍ക്കു കാരണമെന്താണ്...?

4. വിദ്യാഭ്യാസരീതിയുടെയും അദ്ധ്യാപനത്തിന്‍റെയും പാളിച്ചകളോ ?

5. കേരളം ഇന്ന്, നാളെ.... ഇന്നെന്താണ്, നാളെ എന്തായിരിക്കണം... എന്താണ് പ്രതീക്ഷ?

6. ഉപസംഹാരം. നന്ദി.

പരിപാടി ഒരുക്കിയത് ജോയി കരിവേലിയും ഫാദര്‍ വില്യം നെല്ലിക്കലും.

കേരളത്തിന്‍റെ മാധ്യമപ്രവര്‍ത്തകന്‍ ആന്‍റെണി ജോണുമായുള്ള അഭിമുഖത്തിന്‍റെ രണ്ടാമത്തെയും അവസാനത്തെയും ഭാഗമാണിത്.  ആന്‍റെണി ജോണും ജെനിന്‍ ജോബും ജൂലൈ മാസത്തില്‍  വത്തിക്കാന്‍ സന്ദര്‍ശിക്കവെ നല്കിയതാണീ അഭിമുഖം.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 September 2019, 18:48